Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂർ: തൃശൂർ നഗരത്തിലെ സ്വകാര്യ ബാറിനുള്ളില്‍ മദ്യപരെ ആകര്‍ഷിക്കാന്‍ ഡാൻസ് ബാർ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്.തൃശ്ശൂരിലെ ശക്തന്‍ ബസ്സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന ജോയ്‌സ് പാലസ് എന്ന ബാറിലാണ് അല്‍പവസ്ത്രധാരിണികളായ ഫിലിപ്പിനോ പെണ്‍കുട്ടികളുടെ നൃത്തം അരങ്ങേറുന്നത്. രാത്രിയില്‍ ബാറിന്റെ രണ്ടാം നിലയിലെ ഇരുണ്ട മുറിയിലെ അരണ്ട വെളിച്ചത്തില്‍ ആറ് ഫിലിപ്പീന്‍സ് പെണ്കുട്ടികളാണ് നൃത്തം ചെയ്യുന്നത്.ഈ നൃത്തം പലപ്പോഴും അര്‍ധരാത്രി വരെ നീളാറുണ്ട്.മുംബൈ, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളില്‍ ബാര്‍ ഡാന്‍സുകള്‍ക്ക് കര്‍ശന നിയന്ത്രണമുള്ളപ്പോഴാണ് ഇവിടെ നഗരമധ്യത്തില്‍ ഇത് അരങ്ങേറുന്നത്.ഈ അടുത്തകാലത്ത് പല വന്‍കിട ഹോട്ടലുകളിലും രഹസ്യ കേന്ദ്രങ്ങളിലും നിശാ പാര്‍ട്ടികള്‍ക്കിടയില്‍ വ്യാപകമായി ലഹരി മരുന്നുപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളില്‍ നടത്തിയ ര് റൈഡിൽ കണ്ടിത്തിയത് വളരെ കുറഞ്ഞ അളവില്‍മാത്രമുള്ള ലഹരി പദാര്‍ഥങ്ങൾ മാത്രമാണ്. എന്നാൽ മയക്കുമരുന്ന് ഉപയോഗത്തിമപ്പുറം മെട്രോ നഗരങ്ങളിലെന്നപോലെ ഹോട്ടലുകളില്‍ എല്ലാ തരത്തിലുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനാല്‍ പല ഹോട്ടലുകള്‍ക്കെതിരെയും നിയമനടപടിയെടുക്കാന്‍ വിമുഖത കാണിക്കുകയാണ്.വിദേശികളടക്കം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം ഇത്തരത്തിലുള്ള പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതായാണ് വിവരം .
Leave a Reply