Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:06 am

Menu

Published on May 22, 2013 at 5:01 am

പൊട്ടിൻ മാഹാത്മ്യം

big-bindhi-is-new-bollywood-trend

വലിയ പോട്ടുകളാണ് ഇപ്പോൾ ബോളിവുഡ് ട്രെന്റ്. വലിയപോട്ടുകൾ ഏതു വസ്ത്രത്തിനൊപ്പവും ചേരുന്നു എന്നതാണ് പുതിയ ഫാഷന്‍ മന്ത്രം.

ബോളിവുഡിൽ വിദ്യാബാലനാണ് വലിയ പൊട്ടുകളുമായി ആദ്യം ശ്രദ്ധയാകര്‍ഷിച്ചത്. എന്നാൽ ഇപ്പോൾ റാണി മുഖര്‍ജി മുതല്‍ സോനം കപൂര്‍ വരെ പാര്‍ട്ടിക്കും മറ്റ് ആഡംബരച്ചടങ്ങുകള്‍ക്കും വലിയ പൊട്ടും തൊട്ടാണ് എത്തിയത്. സാരിയുടെയൊപ്പം മാത്രമല്ല ഏറ്റവും ഫാഷനബിളായുള്ള ഏതു വേഷത്തിനൊപ്പവും വലിയ പൊട്ട് ചേരും എന്നത് പുതിയ ഫ്യൂഷന്‍ ഫാഷന്റെ ഭാഗമാണ്.

വലിയ പൊട്ടു തൊടുമ്പോള്‍ അധികം മേക്കപ്പ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. റോസ്പൗഡറും ഐഷാഡോയും അധികമാകാതെ നോക്കണം. കണ്ണുകള്‍ അധികം കറുപ്പിക്കാതെ എഴുതാം. വലിയ പൊട്ടിനൊപ്പം കനം കൂടിയ ആഭരണങ്ങള്‍ കഴിവതും ഒഴിവാക്കാം. പൊട്ടിന്‍റെ നിറത്തോട് ചേര്‍ന്നു നില്‍ക്കുന്ന ലിപ്സ്റ്റിക്കും തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

Loading...

Leave a Reply

Your email address will not be published.

More News