Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂര്‍ പ്രസംഗം തെറ്റായി പരിഭാഷപ്പെടുത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനെ പരിഹസിച്ച് സോഷ്യൽ മീഡിയ. മോദി ഹിന്ദിയില്‍ സംസാരിക്കുന്നത് പരിഭാഷപ്പെടുത്തുന്നതിനിടെ അബദ്ധങ്ങള്‍ സംഭവിക്കുകയും തുടര്‍ന്ന് മൈക്ക് ബി.ജെ.പി നേതാവായ വി.മുരളീധരനു കൈമാറി തടിയൂരുകയും ചെയ്തതാണ് കെ. സുരേന്ദ്രന് സോഷ്യല്‍ മീഡിയയുടെ പരിഹാസപാത്രമാകാന്‍ കാരണം.
ബിജെപി അധ്യക്ഷന്‍ വി മുരളീധന്റെ അടുപ്പക്കാരനാണ് സുരേന്ദ്രന്. ഇതുകൊണ്ടാണ് സുരേന്ദ്രനെ പരിഭാഷകനായി നിശ്ചയിച്ചത്. ഇതിന് മുമ്പും സുരേന്ദ്രന് പല നേതാക്കളുടേയും പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്നലെ ഈ ഉത്തരവാദിത്തം സുരേന്ദ്രന് ഏറ്റെടുത്തു. തുടക്കത്തില്‍ തന്നെ പാളിച്ചയും പറ്റി. ഇത് മനസ്സിലാക്കി സുരേന്ദ്രന് തടിതപ്പുകയായിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് മനസ്സിലായതോടെ സുരേന്ദ്രന് പരിഭാഷകന്റെ റോള്‍ ഒഴിഞ്ഞു.കേരളത്തില്‍ വരാന്‍ വൈകിയതില്‍ വിഷമമുണ്ടെന്ന് മോദി പറഞ്ഞപ്പോള്‍. ഇവിടെ ഇപ്പോള്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നായിരുന്നു സുരേന്ദ്രന്റെ പരിഭാഷ.
ശബരിമല സന്ദര്‍ശനത്തോടെ കേരള സന്ദര്‍ശനം തുടങ്ങാനാണ് ഉദ്ദേശിച്ചിരുന്നതെന്നും അത് നടന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ഭാഗവും വിഴുങ്ങിയാണ് സുരേന്ദ്രന് പരിഭാഷപ്പെടുത്തിയത്.മുമ്പ് ഫേസ്ബുക്കില്‍ ഹിന്ദി അറിയില്ലെന്ന് സുരേന്ദ്രന് കളിയാക്കിയ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം ഹിന്ദി അക്ഷരമാലയുടെ ഒരു നിശബ്ദ പോസ്റ്റിലൂടെ സുരേന്ദ്രനെ കണക്കറ്റു പരിഹസിച്ചപ്പോള്‍ കേരള ജനത സോഷ്യല്‍ മീഡിയിലൂടെ പരിഹാസത്തിന്റെ ഒരു മാലപ്പടക്കമായിരുന്നു നടത്തിയത്. അമിത് ഷാ പറയുന്നത് മനസിലാക്കണമെങ്കില്‍ ഹിന്ദി അറിയണമെന്നായിരുന്നു വി.ടി ബല്‍റാമിനെ സുരേന്ദ്രന് മുമ്പ് പരിഹസിച്ചിരുന്നതെങ്കില് ഇപ്പോള്‍ താന്‍ കുഴിച്ച കുഴിയില്‍ തന്നെ വീണ അവസ്ഥയിലാണ് അദ്ദേഹം.
–
–
–
–
–
–
–
–
–
–
–
–
–
–
Leave a Reply