Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:10 am

Menu

Published on December 19, 2013 at 11:50 am

പതിനഞ്ചുകാരിയെ പീഡിപ്പിച്ച മന്ത്രവാദി അറസ്റ്റില്‍

black-magician-arrested-for-raping-15-years-old-girl

കാസര്‍ഗോഡ് : പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആശ്രമനടത്തിപ്പുകാരനായ മന്ത്രവാദിയെ പോലിസ് അറസ്റ്റ് ചെയ്തു.ഉപ്പള ഐലമൈതാനത്തിനു സമീപത്തെ പെരിങ്കടി കോളാര്‍ ഗുഡ്ഡെ കല്ലുഹിത്തിലുവിലെ അസുരകര്‍മ രാമചന്ദ്ര(30)യെയാണ് കുമ്പള സി.ഐ. അറസ്റ്റ് ചെയ്തത്.ഇയാളുടെ വീട്ടില്‍ ജോലിക്കുനിന്ന ബന്ധുവും മംഗലാപുരം ബോളാര്‍ സ്വദേശിനിയുമായ പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.കഴിഞ്ഞ ആറുമാസത്തോളമായി ഇയാളുടെ വീട്ടില്‍ ജോലിചെയ്തിരുന്ന പെണ്‍കുട്ടിയെ ഭാര്യ വീട്ടിലില്ലാത്ത സമയത്ത് ബലാല്‍സംഗം ചെയ്‌തെന്ന പരാതിയിലാണ് അറസ്റ്റ്. പീഡനത്തിനിരയായ പെണ്‍കുട്ടി നാട്ടിലേക്കു പോവുകയും വിവരം വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് വനിതാ സെല്ലിനു നല്‍കിയ പരാതിയെ തുടര്‍ന്നാണു കേസെടുത്തത്.  പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച വൈകിട്ടോടെ കുമ്പള സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. രാമചന്ദ്രന്‍ അറസ്റ്റിലായതോടെ ഒരു സംഘം നാട്ടുകാര്‍ വീട്ടിനു നേരെ ആക്രമണം നടത്തുകയുണ്ടായി. വാതിലുകളും ജനലുകളും അടിച്ചു തകര്‍ത്ത സംഘം വീട്ടിനകത്തു കയറി ഫര്‍ണിച്ചര്‍ സാധനങ്ങളും ഇലക്ടോണിക് ഉപകരണങ്ങളും നശിപ്പിക്കകുയുണ്ടായി. വീട്ടിനു പുറമെ പാര്‍ക്ക് ചെയ്ത വാഹനങ്ങളും തകര്‍ത്തു. ഇതേത്തുടര്‍ന്ന് അമ്പതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും വീടിന് കാവലേര്‍പ്പെടുത്തുകയും ചെയ്തു. മസാങ്ങള്‍ക്ക് മുമ്പും വീടിനു നേരെ സമാനമായ ആക്രമണം നടന്നിരുന്നു. അതും ലൈംഗികാരോപണവുമായി ബന്ധപ്പെട്ടായിരുന്നു. രാമചന്ത്രന്റെ ആസ്തി സംബന്ധിച്ചും ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മന്ത്രവാദവും പൂജയും മാത്രം തൊഴിലാക്കിയ ഇയാള്‍ക്ക് ചുരുങ്ങിയകാലകൊണ്ട് വന്‍സമ്പത്താണ് അടിഞ്ഞുകൂടിയത്.

Loading...

Leave a Reply

Your email address will not be published.

More News