Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:43 pm

Menu

Published on October 31, 2013 at 10:00 am

വൈദ്യുതിബോര്‍ഡ്‌ ഇനി കമ്പനി

cabinet-nod-for-converting-kseb-as-company

തിരുവനന്തപുരം:വൈദ്യുതി ബോര്‍ഡ് ഇനിമുതല്‍ കമ്പനി. ബോര്‍ഡിൻറെ ആസ്തിബാധ്യതകളും അവകാശങ്ങളും കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് (കെ.എസ്.ഇ.ബി. ലിമിറ്റഡ്) എന്ന പൊതുമേഖലാ കമ്പനിയില്‍ നിക്ഷിപ്തമാക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി.ജീവനക്കാര്‍ക്കായി 7584 കോടിയുടെ പെന്‍ഷന്‍ ഫണ്ടിനും അംഗീകാരം നല്‍കി.ഇതിനായി വിജ്ഞാപനം പുറപ്പെടുവിക്കും.സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഊര്‍ജവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും ബോര്‍ഡിന് വേണ്ടി ചെയര്‍മാനും ധാരണാപത്രത്തില്‍ ഒപ്പുവെക്കും.സര്‍ക്കാറും കമ്പനിയും ജീവനക്കാരും ചേര്‍ന്ന് ത്രികക്ഷി കരാറും ഉണ്ടാക്കും.
കെ.എസ്.ഇ.ബി ലിമിറ്റഡ് എന്ന പേരാണ് നിര്‍ദേശിച്ചതെങ്കിലും അതിന് അംഗീകാരം ലഭിച്ചില്ല. പ്രസരണം, ഉല്‍പാദനം,വിതരണം എന്നിവക്ക് നിലവിലെ ലാഭകേന്ദ്രങ്ങള്‍ തുടരും.എന്നാല്‍ മൂന്നിനും ഇനി പ്രത്യേക അക്കൗണ്ട് സംവിധാനങ്ങള്‍ വരും.
ബോര്‍ഡിൻറെ 30.09.2011 വരെയുള്ള അസ്സല്‍ പെന്‍ഷന്‍ ഫണ്ട് ബാധ്യതയായ 7584 കോടിയോളം രൂപ നിറവേറ്റുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി നിര്‍ദേശിച്ച നടപടിക്രമങ്ങള്‍ അംഗീകരിച്ചു. ഇതുപ്രകാരം പുതിയ കമ്പനി പ്രത്യേക ഫണ്ട് രൂപവത്കരിക്കുകയും ഇതില്‍നിന്ന് നിലവിലുള്ളതും ഭാവിയിലുള്ളതുമായ പെന്‍ഷനുകള്‍ ഓരോവര്‍ഷവും നല്‍കുകയും ചെയ്യണം.31.03.2009 വരെ ആവശ്യമായി വരുന്ന പെന്‍ഷന്‍ ഫണ്ട് 4520 കോടിയാണെന്ന് കണക്കാക്കിയിട്ടുണ്ട്. ഇതില്‍ 1600 കോടി സര്‍ക്കാര്‍ സംഭാവനചെയ്യും.ബാക്കി 2920 കോടി കമ്പനി നല്‍കും. ഫണ്ടിലേക്ക് 10 മുതല്‍ 20 വരെ വര്‍ഷംകൊണ്ട് തുക മുഴുവന്‍ അടച്ചാല്‍ മതി.ഇതനുസരിച്ച് സര്‍ക്കാര്‍ 10 വര്‍ഷത്തിനുള്ളില്‍ പലിശ ഉള്‍പ്പെടെ 2500 കോടി അടയ്ക്കണം.സര്‍ക്കാറിൻറെ പേരില്‍ കെ.എസ്.ഇ.ബി ഈടാക്കുന്ന ഇലക്ട്രിസിറ്റി ഡ്യൂട്ടിയില്‍നിന്ന് പ്രതിവര്‍ഷം 250 കോടി വീതം കമ്പനിയില്‍തന്നെ നിലനിര്‍ത്തി ഈ തുക കണ്ടത്തെും.ചെയര്‍മാൻറെ പദവി ചെയര്‍മാന്‍ കം മാനേജിങ് ഡയറക്ടര്‍ എന്നാകും.ഇപ്പോഴത്തെ മെംബര്‍മാര്‍ ഡയറക്ടര്‍മാരാകും.
കമ്പനി പുറപ്പെടുവിക്കുന്ന കടപ്പത്രത്തിലെ പലിശബാധ്യത നിറവേറ്റിയശേഷവും ബോര്‍ഡിന് വരുമാനത്തില്‍ ബാക്കി വരുന്ന തുകയും താരിഫ് പരിഷ്കരണത്തിലൂടെ ലഭ്യമാകുന്ന അധിക വരുമാനവും പെന്‍ഷന്‍ ഫണ്ടിലേക്ക് കെ.എസ്.ഇ.ബി അടയ്ക്കേണ്ട തുകയായി ഈടാക്കും.31-03-2009ല്‍ നിലവിലുണ്ടായിരുന്ന ശമ്പളത്തിൻറെയും പെന്‍ഷൻറെയും അടിസ്ഥാനത്തിലാണ് ഫണ്ട് തുക നിജപ്പെടുത്തുക.ശമ്പളവും പെന്‍ഷനും പരിഷ്കരിച്ചതിൻറെ ഫലമായി പെന്‍ഷന്‍ ഫണ്ടില്‍ 3064 കോടി അധികബാധ്യത വരും.ഇത് 35.5:64.6 അനുപാതത്തില്‍ സര്‍ക്കാറും കമ്പനിയും വഹിക്കും.വൈദ്യുതി ബോര്‍ഡ് പുതിയ കമ്പനിയായി പ്രവര്‍ത്തിക്കുന്നതിനുള്ള സമയപരിധി നവംബറില്‍ അവസാനിക്കുകയാണ്.പലതവണ കേന്ദ്ര സര്‍ക്കാര്‍ നീട്ടിനല്‍കിയ സമയ പരിധി നവംബര്‍ 30ന് അവസാനിക്കും.പുതിയ കമ്പനി വന്നാലും ബോര്‍ഡിൻറെ ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങളെല്ലാം അതേപടി തുടരും.

Loading...

Leave a Reply

Your email address will not be published.

More News