Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:06 am

Menu

Published on April 27, 2013 at 6:53 am

കാന്‍സര്‍ പ്രതിരോധിക്കാം സസ്യാഹാരിയായി

cancer-prevention

സസ്യാഹാരികള്‍ക്ക് പൊതുവെ അര്‍ബുദം കുറവായാണ് കാണുന്നത്. സമ്പൂര്‍ണ സസ്യാഹാരികളായ ആടിനും പശുവിനുമൊക്കെ കാന്‍സര്‍ വരാറില്ല. മറിച്ച് സസ്യഭുക്കുകളായ മൃഗങ്ങള്‍ക്ക് കാന്‍സര്‍ ഉണ്ടാകു ന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ പച്ചക്കറികളും പഴവര്‍ഗങ്ങളും അര്‍ബുദ സാധ്യത വളരെ കുറയ്ക്കു ന്നു. നമ്മുടെ നാട്ടില്‍ കാണുന്ന പേരയ്ക്കയും തണ്ണിമത്തനും മുന്തിരി ങ്ങയും ഓറഞ്ചും സവാളയുമൊക്കെ ആന്റി ഓക്സിഡന്റുകളുടെ കലവ റയാണ്.

ഇവ നിത്യഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് അര്‍ബുദ സാധ്യത കുറയ്ക്കും. പഴവര്‍ഗങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരി ക്കുന്ന വിറ്റമിന്‍ എ, സി, ഇ, ബീറ്റാ കരോട്ടിന്‍ മുതലായവ കാന്‍സര്‍ പ്രതിരോധ പോഷകങ്ങളാണ്.

ഉയര്‍ന്ന തോതിലുള്ള അവശിഷ്ടമുണ്ടാക്കുന്ന ഭക്ഷണമാണ് (ഹൈ റെസിഡ്യൂ) ഭക്ഷണമാണ് ഉത്തമം. ഭക്ഷ്യനാരുകള്‍ (ഫൈബര്‍) ധാരാളമടങ്ങിയ സസ്യാഹാരം തന്നെയാണ് അതില്‍ മുമ്പന്‍. ഫാസ്റ്റ് ഫുഡ് ധാരാളമുപയോഗിച്ചുവരുന്ന പല പാശ്ചാത്യരാജ്യങ്ങളിലും കുടലിലെ കാന്‍സര്‍ സാധാരണമാണ്. ഈ രോഗികളില്‍ മിക്കവരും മലശോധന വല്ലപ്പോഴും മാത്രം ഉള്ളവരുമായിരുന്നു. ആഹാരം ദഹിച്ചശേഷം പുറ ത്തുപോകാന്‍ ഒന്നുമില്ലാത്ത ഭക്ഷണമായിരുന്നു

അവര്‍ കഴിക്കുന്നതും. എന്നാല്‍ നമ്മുടെ ആഹാരത്തില്‍ ദഹിക്കാതെ ശേഷിക്കുന്ന ഭക്ഷ്യനാരുകള്‍ ദഹനപാതയിലെ മാലിന്യങ്ങളെ തുടച്ചു മാറ്റാനും പുറന്തള്ളാനും ആഹാരഘടകങ്ങളുടെ സുഗമമായ സഞ്ചാര ത്തിനും സഹായിക്കും. ഈ പ്രവര്‍ത്തനങ്ങളിലൂടെ കുടലിലെ അര്‍ബുദ സാധ്യത തടയും.

കാന്‍സര്‍ പ്രതിരോധിക്കാം
****************************************
ഇന്ത്യയില്‍ കാണുന്ന കാന്‍സറില്‍ പത്തു മുതല്‍ 15 ശതമാനത്തോളം ഭക്ഷണമോ ഭക്ഷണരീതിയിലെ അപാകതയോ കൊണ്ടുണ്ടാകുന്നവ യായി സംശയിക്കപ്പെടുന്നുണ്ട്. വികസിതരാജ്യങ്ങളിലാകട്ടെ മൂന്നിലൊ ന്നു പങ്കും ഇത്തരത്തിലുള്ളതാണ്. വികസിതരാജ്യങ്ങളുടേതിനു സമാ നമാവുകയാണ് കേരളവും. ഭക്ഷണമുള്‍പ്പെടുന്ന ജീവിതശൈലിയിലെ അപാകത മാത്രം പരിഹരിച്ചാല്‍ ഏതാണ്ട് 40 ശതമാനത്തോളം കാന്‍ സര്‍ രോഗങ്ങളും നമുക്ക് പ്രതിരോധിക്കാം.

സ്തനാര്‍ബുദം
**********************
കേരളത്തില്‍ സ്തനാര്‍ബുദം ഇന്ന് ഏറെ വര്‍ധിച്ചിട്ടുണ്ട്. പ്രസവിക്കാ ത്ത സ്ത്രീകളിലും പ്രസവിച്ചശേഷം മുലയൂട്ടാത്ത സ്ത്രീകളിലും സ്ത നാര്‍ബുദം വര്‍ധിക്കുന്നുണ്ട്. ബ്രഹ്മചര്യം നിര്‍ബന്ധിതമായ ആത്മീയ കേന്ദ്രങ്ങളിലെ സ്ത്രീകളില്‍ സ്തനാര്‍ബുദം വളരെ സാധാരണമായത് അതുകൊണ്ടാണ്. പുരുഷന്മാരുടെ ലിംഗശുചിത്വ ക്കുറവ് സ്ത്രീകളില്‍ ഗര്‍ഭാശയ കാന്‍സറിനു കാരണമാകുന്നതായും സൂചനകളുണ്ട്. പുരു ഷന്മാരുടെ അഗ്രചര്‍മം മുറിക്കുന്ന മുസ്ലിം സമുദായത്തില്‍ ഇത്തരം സ്ത്രീകളിലെ ഗര്‍ഭാശയകാന്‍സര്‍ താരതമ്യേന കുറവാണ്. എന്നാല്‍ മാംസത്തിന്റെ അമിതോപയോഗം മറ്റുതരത്തിലുള്ള കാന്‍സറുകള്‍ അവര്‍ക്കിടയില്‍ വര്‍ധിപ്പിക്കുന്നുമുണ്ട്.

കരിഞ്ഞ ഭക്ഷണം വേണ്ട
************************************
കരിഞ്ഞതും പൂപ്പല്‍ കയറിയതുമായ ഭക്ഷണം ഏറെ അപകടകാരിയാണ്. കരിഞ്ഞ ഭക്ഷണത്തിലുള്ള കാര്‍ബണ്‍ സംയുക്തങ്ങളും കൊഴുപ്പു കരിയുമ്പോഴുണ്ടാകുന്ന രാസഘടകങ്ങളും അര്‍ബുദമുണ്ടാക്കാന്‍ പോന്നവയാണ്. സൂക്ഷ്മ പോഷകങ്ങള്‍ വളരെ കുറഞ്ഞ അളവില്‍ ശരീരത്തിനു ലഭിച്ചാല്‍ മതിയെങ്കിലും അവ വേണ്ടത്ര ലഭിച്ചില്ലെങ്കില്‍ കാന്‍സറിനു കാരണമാകാമെന്ന് പഠനങ്ങള്‍ പറയുന്നു. കൊഴുപ്പു കൂടു തലടങ്ങിയ ഭക്ഷണം കാന്‍സര്‍ ഉണ്ടാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കു ന്നതായി വ്യക്തമായിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News