Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:14 pm

Menu

Published on February 24, 2016 at 11:18 am

ഈ ലക്ഷണങ്ങളെ നിസാരമായി കാണല്ലേ…, ചിലപ്പോൾ നിങ്ങൾ ഒരു കാൻസർ രോഗിയാകാം….!!

cancer-symptoms-2

പൂർണ ആരോഗ്യവാന്മാർ ആണെന്ന് പലപ്പോഴും നമ്മൾ അഹങ്കരിക്കാരുണ്ടെങ്കിലും ചില വേദനകളും അസ്വസ്ഥതകളും നമ്മളിൽ ഇടയ്ക്കെങ്കിലും അലട്ടാറുണ്ട്. പക്ഷെ നമ്മൾ അവയെ കാര്യമാക്കാറില്ല എന്നതാണ് സത്യം. എന്നാൽ സ്വയം ആരോഗ്യവാന്മാർ ആകാൻ നമ്മൾ വേദനകളെ കണ്ടില്ലെന്ന് വെക്കുകയല്ല വേണ്ടത്. മറിച്ച് ശരീരത്തിനുണ്ടാവുന്ന പ്രധാന മാറ്റങ്ങളെല്ലാം ബുദ്ധിപൂർവ്വം നിരീക്ഷിച്ച് അതിനെ കുറിച്ച് ഒരു വിദഗ്ധ ഡോക്ടറോട് ചോദിച്ച് അവയ്ക്ക് വേണ്ട ചികിത്സ യഥാക്രമം എടുക്കുകയാണ് വേണ്ടത്. എല്ലാ വേദനകളും കാൻസർ അല്ല, എന്നാൽ ചിലതെങ്കിലും കാൻസർ സാധ്യതയെ ചൂണ്ടി കാണിക്കുന്നവയാണ് എന്ന് വേണം പറയാൻ. അതിനാൽ ശരീരത്തിൽ വരുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ അത് എല്ലാവരും തീർച്ചയായും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്

സ്ഥിരമായി ക്ഷീണം:
സ്ഥിരമായി ക്ഷീണം തോന്നുന്നത് കാൻസർ ലക്ഷണമാകാം. പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാതെ സാധാ സമയം ക്ഷീണം തോന്നുകയാണെങ്കിൽ തീർച്ചയായും ഡോക്ടറെ സമീപിക്കുക.

പനി
പനി സാധാരണമാണ്, എന്നാൽ ഇടയ്ക്കിടെയുണ്ടാവുന്ന പനി രക്താർബുദത്തിൻറെ ലക്ഷണമാവാം. അതിനാൽ നിരന്തരമായി പനി വരികയാണെങ്കിൽ സൂക്ഷിക്കുക. കാൻസർ അല്ലെങ്കിൽ കൂടി ഈ തുടർച്ചയായി വരുന്ന പനി ഗൗരവമായി കണ്ട് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.

fever-healthmeup

തലവേദന:
തലവേദന വരാത്ത ഒരു വ്യക്തി പോലും ഉണ്ടാകില്ല. എന്നാൽ സ്ഥിരമായുള്ള തലവേദന ചിലപ്പോൾ ബ്രെയിൻ കാൻസറിൻറെ ലക്ഷണമാകാം.

Headache1

പെട്ടെന്നുള്ള ഭാരം കുറയൽ:
വ്യായാമമോ ഡയറ്റിങ്ങോ കാരണം ഭാരം കുറയുകയാണെങ്കിൽ പ്രശ്നമില്ല, അതല്ലാതെ ജീവിതരീതിയിലോ, ശീലങ്ങളിലോ യാതൊരു മാറ്റവും വരുത്താതെ തന്നെ നിങ്ങളുടെ ഭാരം കുറയുകയാണെങ്കിൽ അതിനെ സൂക്ഷിക്കണം. കാരണം പാൻക്രിയാസ് കാൻസർ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും കാൻസർ സാധ്യതയെ ആണ് അത് കൊണ്ട് സൂചിപ്പിക്കുന്നത്.

ബാക്ക് പെയ്ൻ:
പ്രത്യേകിച്ച് കഠിന ജോലിയോ ഒന്നും ചെയ്യാതെ തന്നെ ചിലരിൽ ഇടയ്ക്കിടെ പുറം വേദന ഉണ്ടാകാറുണ്ട്. എന്നാൽ അത് വല്ല ബാം പുരട്ടി ഇല്ലാതാക്കുകയെ നമ്മൾ എല്ലാവരും ചെയ്യാറുള്ളു. എന്നാൽ അതിനെ അത്ര നിസാരമായി കാണാതെ ഒന്ന് ഡോക്ടറെ കാണിക്കുന്നത് നല്ലതാകും. എന്തെന്നാൽ, ബാക്ക് പെയ്ൻ ഒവേറിയൻ കാൻസറിൻറെ സൂചനയാകാം.

172943-back-pain

ചുമ:
കാലാവസ്ഥാ മാറ്റങ്ങൾ കൊണ്ട് ചിലരിൽ ചുമ വരാറുണ്ട്. എന്നാൽ നിരന്തരം ശല്യം ചെയ്യുന്ന ചുമ ശ്വാസകോശ കാൻസറിൻറെ ലക്ഷണമാകാം. ഒരു ഡോക്ടറെ കണ്ട് ആവശ്യമുള്ള ചികിത്സ എടുക്കുന്നതല്ലേ ഉചിതം..?

cough-(1)

സ്കിന്നിൽ ഉണ്ടാകുന്ന മാറ്റങ്ങൾ:
സ്‌കിന്നിലുണ്ടാവുന്ന നിറവ്യത്യാസം, പാടുകള്‍ എന്നിവ മെലനോമയുടെ ലക്ഷണമാകാം.

മുഴകൾ:
നിങ്ങളുടെ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള മുഴകൾ കാണുകയാണെങ്കിൽ തീർച്ചയായും ഡോക്ടറെ സമീപിക്കുക. സ്ത്രീകൾ പ്രത്യേകിച്ചും സ്തനങ്ങൾ സ്വയം പരിശോധിച്ച് എന്തെങ്കിലും അസാധാരണത തോന്നുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുക.

അസാധാരണമായ രക്തസ്രാവം:
മൂത്രത്തിലെ രക്തം യൂറിനറി ബ്ലാഡർ കാൻസറിൻറെയും
യോനിയിലൂടെ രക്തസ്രാവം സർവ്വികൽ കാൻസറിൻറെയും ലക്ഷണമാകാം.
ചുമയ്ക്കുമ്പോൾ രക്തം വരുന്നത് ശ്വാസകോശ കാൻസറിൻറെ ലക്ഷണമാകാം.

How-to-Stop-Bleeding-From-Cuts-and-Internal-Bleeding

Loading...

Leave a Reply

Your email address will not be published.

More News