Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 20, 2026 2:58 am

Menu

Published on May 3, 2013 at 4:33 am

സാമ്പത്തിക സെന്‍സസ് തുടങ്ങി

census-started

തിരുവനന്തപുരം: ആറാമത് സാമ്പത്തിക സെന്‍സസിന് തുടക്കമായി. അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന സെന്‍സസിന്‍െറ സംസ്ഥാനതല ഉദ്ഘാടനം കണിയാപുരം കൈപ്പള്ളിയില്‍ അഹമ്മദ് കണ്ണിന്‍െറ വീട്ടില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു.
ജനങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന സാമ്പത്തിക സംരംഭങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും വിവരശേഖരണമാണ് സെന്‍സസ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വിദേശ മലയാളികളുടെ സ്ഥിതിവിവരക്കണക്കുകള്‍ കണ്ടെത്താനുള്ള സര്‍വേയും മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. കണിയാപുരം ഷഹീനാലയത്തില്‍ സൈനുദ്ദീന്‍െറ വീട്ടില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സര്‍വേ ഉദ്ഘാടനം ചെയ്തത്.
പാലോട് രവി എം.എല്‍.എ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മുനീര്‍, പഞ്ചായത്ത് പ്രസിഡന്‍റ് നിസാര്‍, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് സര്‍വേ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ഐ ആന്‍ഡ് പി.ആര്‍.ഡി ഡയറക്ടര്‍ എ. ഫിറോസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33