Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടം ഉള്ള ഒന്നാണ് ചോക്ലേറ്റ്. കുറച്ചു ദൂശ്യ ഫലങ്ങൾ ഉണ്ടെങ്കിലും ഒരു നല്ല വശം കൂടി ഇതിനുണ്ട്. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ചോക്ലേറ്റ് നല്ലതു തന്നെയാണ്. ചോക്ലേറ്റ് ഉണ്ടാക്കാനുപയോഗിക്കുന്ന കൊക്കോ പൗഡറാണ് ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുക. ഇത് ലഭിച്ചില്ലെങ്കില്‍ ചോക്ലേറ്റ് തന്നെ ഉരുക്കി ഉപയോഗിക്കുകയുമാകാം.
കൊക്കോ പൗഡര്‍ പാലിലോ തൈരിലോ കലക്കി നല്ലൊന്നാന്തരം സ്‌ക്രബറായി ഉപയോഗിക്കാം. ഇത് ചര്‍മം വൃത്തിയാക്കാനും തിളങ്ങാനും സഹായിക്കും. ഇത് ചെറുചൂടോടെ മുഖത്തു പുരട്ടി മുഖവും കഴുത്തും സ്‌ക്രബ് ചെയ്യുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.ചോക്ലേറ്റില്‍ ധാരാളം ഫ്‌ളേവനോയ്ഡുകളുണ്ട്. ഇവ ചര്‍മത്തിന് ചെറുപ്പം നല്‍കാന്‍ സഹായിക്കും.
തിളങ്ങുന്നതും മിനുസമാർന്നതും ആയ ചര്‍മം ലഭിക്കാൻ ചോക്ലേറ്റ് സഹായിക്കും. കൊക്കോ പൗഡര്‍, പാല്‍, ഓട്‌സ് പൊടിച്ചത് എന്നിവ കൂട്ടിക്കലര്‍ത്തി ചര്‍മത്തില്‍ പുരട്ടി അല്‍പം കഴിഞ്ഞ് കഴുകിക്കളയുക.
Leave a Reply