Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2025 4:21 pm

Menu

Published on May 7, 2013 at 6:09 am

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ടുശതമാനം ക്ഷാമബത്തകൂടി

dearness-allowance-hike-for-govt-employees-pensioners

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത എട്ടുശതമാനം വര്‍ധിപ്പിക്കാനുള്ള ഫയലില്‍ മന്ത്രി കെ.എം.മാണി ഒപ്പിട്ടു. 2013 ജനവരി ഒന്നുമുതലാണ് ഇതിന് പ്രാബല്യം.

ജൂണ്‍മാസം മുതല്‍ ജീവനക്കാര്‍ക്ക് ഇത് ശമ്പളത്തോടൊപ്പം ലഭിക്കും. അതുവരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാര്‍ക്ക് വര്‍ധിപ്പിച്ച ക്ഷാമബത്ത കുടിശ്ശിക സഹിതം ജൂണ്‍ മാസത്തില്‍ നല്‍കാനും ധനമന്ത്രി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഉടന്‍ ഉത്തരവിറങ്ങും. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത എട്ടുശതമാനം വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തും ഇത് കൂട്ടാനുള്ള നിര്‍ദേശം മന്ത്രി മാണി തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.

ക്ഷാമബത്ത കൂട്ടുന്നതോടെ സംസ്ഥാന സര്‍ക്കാരിന് മാസം 100 കോടി രൂപയുടെയും സറണ്ടര്‍ ശമ്പളമടക്കം വര്‍ഷം 1300 കോടി അധികബാധ്യതയുണ്ടാവും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News