Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:21 am

Menu

Published on August 23, 2014 at 1:47 pm

മദ്യനിരോധനത്തിന്റെ ഭാഗമായി അടച്ചുപൂട്ടുമെന്ന ആശങ്കയിൽ സ്റ്റോക്ക് വിറ്റു തീർക്കാൻ ബാറുകളിൽബാറുകളിൽ ‘ഡിസ്‌കൗണ്ട് സെയിൽ’

discount-sale-on-bars

തിരുവനന്തപുരം: ബാറുകള്‍ ഭാഗമായി  പൂർണമായും അടച്ചു പൂട്ടാൻ ഉത്തരവു വന്നതോടെ ഉള്ള സ്റ്റോക്കുകൾ അതിവേഗം വിറ്റഴിക്കാൻ തിടുക്കം കൂട്ടുകയാണ്  ബാർ ജീവനക്കാർ. വിലകുറച്ചുവിറ്റ് ഇതിനു പരിഹാരം തേടാൻ ശ്രമിക്കുകയാണ് ചില ബാറുകള്‍.20 ലക്ഷം രൂപയുടെ സ്റ്റോക്ക് സൂക്ഷിക്കുന്ന ചില ബാറുകളാണ് ഇത് അഞ്ച് ലക്ഷം രൂപക്ക് താഴെയെത്തിക്കാനായി കുടിയന്‍മാര്‍ക്ക് ഓണത്തിന് വന്‍ ഡിസ്‌ക്കൗണ്ട് നല്‍കിയിരിക്കുന്നത്. ചില ബാറുകളിലെല്ലാം ടച്ച് അപ്പ് സൗജന്യവുമാണ്.ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുന്ന ബാറുകളിലെ മദ്യവും തുറന്ന ബാറുകളിലുടെ ചുളുവിലക്ക് വിറ്റഴിക്കുന്നുണ്ടെന്നും അറിയുന്നു. മാർച്ച് 31ന് രാത്രിയിൽ അപ്രതീക്ഷിതമായി എത്തിയാണ് 418 ബാറുകൾ ഉദ്യോഗസ്ഥർ സീൽ ചെയ്തത്. ഉദ്യോഗസ്ഥരെ കണ്ട ശേഷമാണ് ബാറിലെ തൊഴിലാളികൾ വിവരം അറിഞ്ഞതുതന്നെ. ആ മദ്യം മുഴുവൻ ആറുമാസമായി അതുപോലെ ഇരിക്കുകയാണ്.   15 ലക്ഷത്തിന്റേതു മുതൽ ഒരു കോടിയിലധികം വരെ രൂപയുടെ മദ്യമാണ് ഇത്തരത്തിൽ ബാറുകളിലുള്ളത്. ഈ അവസ്ഥ തങ്ങൾക്കും വരുമോയെന്ന ആശങ്കയാണ് ഡിസ്‌കൗണ്ട് സെയിൽ നടത്തി സ്റ്റോക്ക് തീർക്കാനുള്ള നടപടിയിൽ ബാറുടമകളെ എത്തിച്ചത്. ബാർ പൂട്ടിയാൽ ഉദ്യോഗസ്ഥർക്ക് അത് ഏറ്റെടുത്ത് ലൈസൻസുള്ളയാൾക്ക് ലേലം ചെയ്തു നൽകാമെന്ന് നിയമത്തിൽ വ്യവസ്ഥയുണ്ടായിരുന്നു. അതുണ്ടായില്ല. ലക്ഷക്കണക്കിന് രൂപയുടെ ബിയർ ഇക്കാലയളവിൽ കേടുവന്ന് നശിച്ചിട്ടുണ്ട്. ബാർ തുറക്കാൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും ഇവ സൂക്ഷിച്ചത്.ബാറുകൾക്ക് ലൈസൻസ് നിഷേധിക്കപ്പെട്ടാൽ അവിടെയുള്ള മദ്യം എക്‌സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ അതത് ബാറുകളിൽത്തന്നെ സുരക്ഷിതമായി സൂക്ഷിക്കാൻ ഉദ്യോഗസ്ഥർ അനുവദിക്കുകയായിരുന്നു. ഇതെല്ലാം ലൈസൻസ് പുതുക്കി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ആർക്കും ലൈസൻസില്ലാത്ത പശ്ചാത്തലത്തിൽ മദ്യം ഇനി സർക്കാരിന് ഏറ്റെടുത്ത് പഞ്ചനക്ഷത്ര ഹോട്ടലുകാർക്ക് ലേലം ചെയ്തു നൽകാൻ സാധിക്കും. അല്ലെങ്കിൽ ബിവറേജസ് വഴി വിൽക്കാം. എന്നാൽ നഷ്ടമായ മദ്യത്തിന്റെ വില ആരു തരുമെന്ന് അബ്കാരികൾ ചോദിക്കുന്നു. കെട്ടിടങ്ങൾ എന്തു ചെയ്യുമെന്ന ചോദ്യവും ഉയരുന്നുണ്ട്. മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നവയുണ്ട്. എന്നാൽ ഉൾപ്രദേശങ്ങളിലുള്ള പല കെട്ടിടങ്ങൾക്കും ഈ സൗകര്യമില്ല.ബാറുകൾ പൂട്ടുന്നത് അവിടത്തെ ജീവനക്കാരെ മാത്രമല്ല, മറ്റു പല മേഖലകളെയും പരോക്ഷമായി ബാധിക്കും. സോഡാ നിർമ്മാതാക്കൾ, മിക്‌സ്ചർ-കശുവണ്ടി-കടല-അച്ചാർ എന്നിവ നൽകുന്ന വിവിധ ചെറുകിട സ്ഥാപനങ്ങൾ, പച്ചക്കറി-മാംസ-മത്സ്യ വില്പനക്കാർ എന്നിവർക്കും ബാർ അടച്ചുപൂട്ടലിൽ തൊഴിൽ പ്രതിസന്ധിയുണ്ടാകും.

Loading...

Leave a Reply

Your email address will not be published.

More News