Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 10, 2026 8:34 am

Menu

Published on November 17, 2016 at 11:09 am

കടലില്‍ കളിക്കേണ്ട ഡോള്‍ഫിന്‍ തോട്ടില്‍!!നാട്ടുകാര്‍ ഞെട്ടി!! വീഡിയോ

dolphin-in-kanal

വൈപ്പിൻ ∙ കടലിൽ നിന്നു വഴിതെറ്റി കായൽവഴി കനാലിലെത്തിയ ഡോൾഫിൻ നാട്ടുകാർക്കു കൗതുകമായി. ഏഴടിയോളം നീളമുളള ഡോള്‍ഫിന്‍ ഇന്നലെ രാവിലെയാണ് നായരമ്പലം പുത്തന്‍തോട്ടില്‍ പ്രത്യക്ഷപ്പെട്ടത്. തോട്ടിലൂടെ തലങ്ങും വിലങ്ങും നീന്തിയ ഡോള്‍ഫിനെ കാണുവാന്‍ നാട്ടുകാര്‍ വട്ടംകൂടി.ഏഴടിയോളം നീളമുള്ള ഡോള്‍ഫിനാണ് തോട്ടിലെത്തിയത്. ഡോള്‍ഫിനെ കാണാന്‍ നാട്ടുകാര്‍ തടിച്ചു കൂടുകയും ചെയ്തു. തോട്ടില്‍ മുന്നടി വെള്ളംമാത്രമേ ഉണ്ടായിരുന്നുള്ളൂ. നാട്ടുകാരാണു പോലീസില്‍ വിവരം അറിയിച്ചത്‌. വനം-വന്യജീവി വകുപ്പ്‌ ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തിയിരുന്നു.

വിവരം അറിഞ്ഞ് അധികൃതര്‍ എത്തിയപ്പോള്‍ കുറേനേരം മുങ്ങിയ ഡോള്‍ഫിന്‍ പിന്നെ പൊങ്ങിയത് ഞാറയ്ക്കല്‍ ബന്തര്‍ കനാലില്‍. പിന്നീട് നാട്ടുകാരും അധികൃതരും ചേര്‍ന്ന വലയിട്ടു പിടിച്ച ശേഷം ജയ്ഹിന്ദ് കടപ്പുറത്ത് എത്തിച്ച് കടലിലേക്ക് തിരിച്ചു വിടുകയും ചെയ്തു.

കടല്‍പ്പന്നിയാണെന്ന്‌ ആദ്യം സംശയിച്ചെങ്കിലും ഡോള്‍ഫിന്‍ ഇനത്തില്‍പ്പെട്ടതുതന്നെയെന്ന്‌ സ്‌ഥിരീകരിച്ചു. ചൊവ്വാഴ്‌ച വൈകിട്ടോടെ നെടുങ്ങാട്‌ ഡോള്‍ഫിനെ കണ്ടിരുന്നു. ഏഴടി വലിപ്പമുള്ള ഡോള്‍ഫിന്‍ എങ്ങനെ തോട്ടിലെത്തിയെന്നു വ്യക്‌തമല്ല. സാധാരണഗതിയില്‍ തീരക്കടലിലും അഴി മുഖങ്ങളിലും ഡോള്‍ഫിനുകള്‍ പ്രത്യക്ഷപ്പെടാറുണ്ട് എന്നാല്‍ തോട്ടില്‍ എത്തുന്നത് അസാധാരണമാണ്.

വൈറലാകുന്ന ദീപികയുടെ ചിത്രം വ്യാജമെന്ന് സൂചന..!

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News