Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 4:32 pm

Menu

Published on May 25, 2013 at 5:17 am

വിദ്യാര്‍ഥികളിലും സ്ത്രീകളിലും മദ്യപാനം വര്‍ധിക്കുന്നു

drinking-habit-increased-in-students-and-ladies-in-kerala

കേരളത്തില്‍ സ്ത്രീകളിലും കുട്ടികളിലും മദ്യപാനശീലം വര്‍ധിക്കുന്നതായി എക്സൈസ് വകുപ്പിന്‍െറയും പൊലീസിന്‍െറ ‘അവര്‍ റസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍’ (ഒ.ആര്‍.സി) പദ്ധതിയുടെയും കണക്കുകള്‍. കാണിക്കുന്നു.നഗരങ്ങളിലെ സ്ത്രീകളില്‍ ഇരുപത് ശതമാനം മദ്യപാന ശീലമുള്ളവരാണ്.ബിവറേജസ് വില്‍പനശാലകളില്‍ ക്യൂ നില്‍ക്കുന്നവരില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ധിക്കുന്നുണ്ട്. പ്രഫഷനല്‍ കോളജുകളിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ മദ്യപാനം വ്യാപകമാണ്.ജോലിയിലെ സമ്മര്‍ദവും ഭാരിച്ച ഉത്തരാവാദിത്തവും കുടുംബപ്രശ്നങ്ങളുമാണ് ഏറെ പേരെയും മദ്യപാനികളാക്കുന്നത്.

കുട്ടികള്‍ക്കിടയില്‍ മദ്യപാനവും ലഹരി ഉപയോഗങ്ങളും വര്‍ധിക്കുകയാണെന്ന് പൊലീസിന്‍െറ കണ്ടെത്തൽ .തൃശൂര്‍ ജില്ലയിൽ ചില സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് നടത്തിയ ക്യാമ്പിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായത്. ഇതനുസരിച്ച് സ്കൂള്‍ വിദ്യാര്‍ഥികളില്‍ പത്ത് ശതമാനത്തോളം പേര്‍ മദ്യമോ മറ്റു ലഹരി ഉല്‍പന്നങ്ങളോ ഉപയോഗിക്കുന്നവരാണ്. മദ്യപിക്കുന്നവരുടെ ഏറ്റവും കുറഞ്ഞ പ്രായം 13 വയസ്സാണെന്നാണ് കണക്കെങ്കിലും അഞ്ചാം ക്ളാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളിലും മദ്യപാനശീലം കണ്ടത്തെിയതായി അധികൃതര്‍ പറയുന്നു. അടുത്ത സുഹൃത്തുക്കളില്‍ നിന്നാണ് ലഹരി ഉല്‍പന്നങ്ങള്‍ ലഭിക്കുന്നത്

Loading...

Leave a Reply

Your email address will not be published.

More News