Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:39 pm

Menu

Published on May 9, 2013 at 6:15 am

വൈദ്യുതിക്ഷാമം: വ്യവസായങ്ങള്‍ പൂട്ടല്‍ ഭീഷണിയില്‍-എളമരം

electric-shortage-industries-under-threat

തിരു: വൈദ്യുതിക്ഷാമം കാരണം വ്യവസായസ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. വ്യവസായസ്ഥാപനങ്ങള്‍ ഉല്‍പ്പാദനം കുറയ്ക്കാനും മറ്റു സംസ്ഥാനങ്ങളിലേക്ക്പറിച്ചുനടാനുമാണ് ശ്രമിക്കുന്നത്. വൈദ്യുതി തൊഴിലാളികളുടെ രാപകല്‍ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വീടിനുമുകളില്‍ സൗരോര്‍ജപാനല്‍ സ്ഥാപിച്ചതുകൊണ്ട് മാത്രം തീരുന്നതല്ല സംസ്ഥാനത്തിന്റെ വൈദ്യുതിപ്രശ്നം. അറ്റകുറ്റപ്പണിയുടെ പേരില്‍ സബ് സ്റ്റേഷനുകള്‍ അടച്ചിട്ടും പവര്‍കട്ട് നടപ്പാക്കിയും തല്‍ക്കാലം പിടിച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. വൈദ്യുതിപ്രസരണം കുറയ്ക്കാനുള്ള കേന്ദ്രാവിഷ്കൃതപദ്ധതിയായ ആര്‍എപിഡിആര്‍പി പോലും ഫലപ്രദമായി നടപ്പാക്കുന്നില്ല. എല്‍ഡിഎഫിന്റെ ഭരണകാലത്ത് ടെന്‍ഡര്‍ നടപടികള്‍ വരെയെത്തിയ 12പദ്ധതികള്‍ യുഡിഎഫ് അട്ടിമറിച്ചെന്ന് മാത്രമല്ല കേന്ദ്രം അനുവദിച്ച കല്‍ക്കരിപ്പാടം നഷ്ടപ്പെടുത്തുകയും ചെയ്തു. വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും എളമരം കരീം പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് കെ ഒ ഹബീബ് അധ്യക്ഷനായി. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരന്‍ സംസാരിച്ചു. രാപകല്‍ സത്യഗ്രഹം വ്യാഴാഴ്ച രാവിലെ പത്തിന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. ആവശ്യത്തിന് വൈദ്യുതി, വില കുറഞ്ഞ വൈദ്യുതി എന്ന മുദ്രാവാക്യം ഉയര്‍ത്തി കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹം വെള്ളിയാഴ്ച സമാപിക്കും.

Loading...

Leave a Reply

Your email address will not be published.

More News