Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:31 am

Menu

Published on November 8, 2013 at 3:58 pm

കൊച്ചിയിൽ ബസില്‍ യുവതിക്കു നേരെ അപമാനശ്രമം;വിമുക്തഭടന്‍ പിടിയില്‍

ex-military-person-arrested-for-molesting-woman-in-ksrtc-bus

കൊച്ചി:എറണാകുളം ജില്ലയിൽ ബസിൽ യുവതിക്ക്നേരെ അപമാന ശ്രമം.കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തു കൊണ്ടിരിക്കുന്ന സ്ത്രീയെ വിമുക്ത ഭടന്‍ യുവതിയെ അഭമാനിക്കാൻ ശ്രമിച്ചു.യുവതിയുടെ പരാതിയില്‍ ഇടമറ്റത്ത് പികെ വര്‍ഗ്ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെസ്ആര്‍ടിസി ബസ്സില്‍ വച്ച് 2013 നവംബര്‍ 8 ന് രാവിലെയാണ് സംഭവം നടന്നത്.യുവതിയുടെ സീറ്റിന് തൊട്ടുപിറകില്‍ ആയിരുന്നു വര്‍ഗ്ഗീസ് ഇരുന്നിരുന്നത്.സീറ്റിന് പിറകിലെ വിടവിലൂടെയായിരുന്നു കൈകൊണ്ട് ശല്യം ചെയ്യുകയായിരുന്നു.ഉടന്‍ തന്നെ യുവതി പ്രതികരിച്ചു.ഇതോടെ യാത്രക്കാരും ഇടപെട്ടു.ഇതിനിടെ വര്‍ഗ്ഗീസ് ബസ്സില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ചു.എന്നാല്‍ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി.പിന്നീട് ഉദയം പേരൂര്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.അടുത്ത കാലത്ത് ബസ്സുകളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടിവരികാണ്.കൊച്ചിയില്‍ തന്നെ കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്കിടെ നാലാമത്തെ സംഭവം ആണിത്.

Loading...

Leave a Reply

Your email address will not be published.

More News