Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വളരെ പ്രശസ്തരായ വ്യക്തികളുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് പേജും പ്രൊഫൈലും ഉണ്ടാക്കുന്നത് ഫെയ്സ്ബുക്കിന് എന്നും ഒരു തലവേദനയായിരുന്നു. അതിന് ഒരു അന്ത്യം കുറിച്ചുകൊണ്ട് ഫെയ്സ്ബുക്ക് ഒരു പുതിയ മാറ്റവുമായി വന്നിരിക്കുന്നു. വളരെ പ്രശസ്തരായ വ്യക്തികളുടെയും, പ്രശസ്തമായ ബിസിനസ് സ്ഥാപനങ്ങളുടെയും യഥാര്‍ത്ഥ ഫെയ്സ്ബുക്ക് പേജും പ്രൊഫൈലും തിരിച്ചറിയാന്‍ ഈ പുതിയ മാറ്റം വഴി കഴിയും.
വെരിഫൈ ചെയ്ത യദാര്‍ത്ഥ ഫെയ്സ്ബുക്ക് പജിന്റെയും പ്രൊഫൈലിന്റെയും പേരിനു അടുത്ത് വലതു വശത്തായി നീല വൃത്തത്തില്‍ ഒരു ശരിയടയാളം കാണാം. ഈ അടയാളം ടൈം ലൈനിലും, സെര്‍ച്ച് ഫലത്തിലും തുടങ്ങി ഫെയ്സ്ബുക്കില്‍ എവിടെയെല്ലാം വെരിഫൈഡ് പേജിന്റെയോ പ്രൊഫൈലിന്റെയോ പേരു കാണിക്കുന്നോ അവിടെയെല്ലാം കാണിക്കും. വരും ദിവസങ്ങളില്‍ ഫെയ്സ്ബുക്ക് വെരിഫൈ ചെയ്ത എല്ലാ പ്രശസ്തരായ വ്യക്തികളുടെയും, പ്രശസ്തമായ ബിസിനസ് സ്ഥാപനങ്ങളുടെയും പേജിലും, പ്രൊഫൈലിലും ഈ മാറ്റം കാണാം.
Leave a Reply