Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:01 am

Menu

Published on May 31, 2013 at 10:16 am

ഫഹദ് ഫാസിലിനെ നിരാശപ്പെടുത്തിയ ആന്‍ഡ്രിയ- അനിരുദ്ധ് പ്രണയം

fahad-fasil-anirudh-andrea-triangle-love

ഫഹദ് ഫാസിലിന് തന്‍റെ പ്രണയത്തെ പറ്റി പറയാൻ ഒരുപാടുണ്ട്. തന്‍റെ പ്രണയം പരസ്യമായി വിളിച്ചു പറഞ്ഞ ആദ്യ മലയാളി നടനാണ്‌ ഫഹദ്. വേണമെങ്കിൽ അവസാനത്തെതെന്നും പറയാം, കാരണം ഫഹദിനു പറ്റിയ അമളി ഇനി എല്ലാവർക്കും ഒരു പാഠമാകും. ഫഹദ് ഫാസില്‍ തനിയ്ക്ക് ഒപ്പം അഭിനയിച്ച തമിഴ് നടി ആന്‍ഡ്രിയയോട് തന്‍റെ പ്രണയം തുറന്നു പറഞ്ഞു അത്  കേരളത്തിലെ മാധ്യമങ്ങള്‍ ആഘോഷിച്ചുകൊണ്ടിരിക്കുമ്പോള്‍ തമിഴകത്തെ മാധ്യമങ്ങള്‍ ആന്‍ഡ്രിയയുടെ മറ്റൊരു പ്രണയം ആഘോഷിക്കുന്ന തിരിക്കിലായിരുന്നു.
കൊലവെറിപ്പാട്ടിന് സംഗീതസംവിധാനം ചെയ്ത അനിരുദ്ധുമായി ആന്‍ഡ്രിയ പ്രണയത്തിലാണെന്നകാര്യം തമിഴകത്ത് പാട്ടാണ്. ഇവര്‍ തമ്മിലുള്ള ചുംബനരംഗവും മറ്റും നെറ്റില്‍ വലിയ തരംഗവുമാണ്. ഇതിന് പിന്നാലെ താന്‍ അനിരുദ്ധിനെ ചുംബിച്ച കാര്യം ആന്‍ഡ്രിയ സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ആണ് നമ്മുടെ നായകൻ തന്‍റെ ദിവ്യ പ്രണയവുമായി ആന്‍ഡ്രിയയെ സമീപിച്ചത് അത് ചീററിപോയി എന്നല്ലാതെ വേറെന്തു പറയാൻ. അനിരുദ്ധിനെ വലയിൽ വീഴ്ത്തുന്ന തിരക്കിൽ ആന്‍ഡ്രിയ ആണെങ്കിൽ ഫഹദിന്‍റെ പ്രണയത്തെ വിലകൽപ്പിച്ചതുമില്ല. അതിനു ശേഷം നിരാശ കാമുകൻ ഫഹദ് താന്‍ പ്രണയിച്ച് വിവാഹം ചെയ്യില്ലെന്നും തന്‍റെ വധുവിനെ മാതാപിതാക്കള്‍ കണ്ടെത്തുമെന്നും പറഞ്ഞിരുന്നു. അതങ്ങനെ തന്നെ ആണല്ലോ കിട്ടാത്ത മുന്തിരി ചിലപ്പോളൊക്കെ പുളിക്കും.

വിവാഹത്തിനായി ആന്‍ഡ്രിയയാണ് അനിരുദ്ധിനെ നിര്‍ബ്ബന്ധിച്ചുകൊണ്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അനിരുദ്ധ് ഈ ബന്ധത്തെ അത്ര സീരിയസായിട്ടല്ല കണ്ടതെന്നും ഇപ്പോള്‍ ആന്‍ഡ്രിയയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണെന്നും കേള്‍ക്കുന്നു, എന്നാല്‍ ആന്‍ഡ്രിയ അനിരുദ്ധിനെ വിടാതെ കൂടിയിരിക്കുകയാണത്രേ. മാത്രമല്ല അനിരുദ്ധിന്‍റെ വീട്ടുകാര്‍ക്കും ബന്ധത്തില്‍ താല്‍പര്യമില്ലത്രേ. പക്ഷേ അനിരുദ്ധിനെക്കൊണ്ട് ആന്‍ഡ്രിയ നിര്‍ബ്ബന്ധപൂര്‍വ്വം സെപ്റ്റംബറില്‍ വിവാഹം നടത്താമെന്ന് സമ്മതിപ്പിച്ചെടുത്തിരിക്കുകയാണെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Loading...

Leave a Reply

Your email address will not be published.

More News