Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 7:55 pm

Menu

Published on September 16, 2014 at 4:21 pm

മലപ്പുറത്ത് എട്ടുവയസ്സുകാരിയുടെ മേൽ പിതാവ് തിളച്ച എണ്ണ ഒഴിച്ചു പൊള്ളിച്ച

father-burned-8-year-old-daughter

മലപ്പുറം  :  മലപ്പുറത്ത് എട്ടുവയസ്സുകാരിയുടെ  മേൽ തിളച്ച എണ്ണ ഒഴിച്ചു പിതാവ് പൊള്ളിച്ചു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.കുട്ടിയുടെ ദേഹം മുഴുവന്‍ തിളച്ച എണ്ണയൊഴിച്ച് പൊള്ളിച്ച പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.കരിപ്പൂരില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഹക്കീം, സീനത്ത് ദമ്പതികളുടെ മകള്‍ രോഷ്നയാണ് പിതാവിൻറെ  ക്രൂര പീഢനത്തിനിരയായത്.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതര്‍ സ്ഥലത്തെത്തിയതോടെയാണ്  സംഭവം പുറത്തായത്.   പൊള്ളലേറ്റ ഉടന്‍ കരിപ്പൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയെങ്കിലും പൊള്ളല്‍ പഴുത്തതിനെ തുടര്‍ന്ന് കുട്ടിയെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാലില്‍ നിന്ന് ചര്‍മമെടുത്ത് നെഞ്ചില്‍ പൊള്ളലേറ്റ ഭാഗത്ത് പിടിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ബന്ധുവീട്ടിലായിരുന്നു കുട്ടി.വീട്ടില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തിയിരുന്നെങ്കിലും പിതാവിനെതിരെ കുട്ടിയുടെ മൊഴി ഇല്ലാത്തതിനാല്‍ കേസെടുക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നില്ല. മാസങ്ങള്‍ക്കു മുമ്പ് നടന്ന സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. സംഭവത്തില്‍ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. പെരുമ്പടപ്പ് സ്റ്റേഷൻ പരിധിയിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് കുട്ടിയുടെ പിതാവ് ഹക്കീം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News