Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 28, 2026 3:02 am

Menu

Published on September 26, 2016 at 11:59 am

പാചകം ചെയ്ത് രണ്ടു ദിവസം കഴിഞ്ഞിട്ടും മീന്‍ കറി ഇപ്പോഴും തിളച്ചുക്കൊണ്ടേയിരിക്കുന്നു…കാര്യമറിയാതെ കുടുംബം…!!

fish-curry-still-boiling

മൂവാറ്റുപുഴ: പാചകം ചെയ്തു രണ്ടു ദിവസം കഴിഞ്ഞിട്ടും മീന്‍ കറി ഇപ്പോഴും തിളച്ചുകൊണ്ടിരിക്കുന്നു.പായിപ്ര സെന്‍ട്രല്‍ ജുമാ മസ്ജിദിനു സമീപം കൊച്ചുപുരയില്‍ സലീമിന്റെ വീട്ടിലാണു ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.ശനിയാഴ്ച രാവിലെ വാങ്ങിയ അരകിലോ ചാള ഭാര്യ ബീവി ഉച്ചക്ക് കറിവെച്ചു. ചോറിനൊപ്പം കുടുംബം ഇത് കഴിക്കുകയും ചെയ്തു. വൈകീട്ട് നാലോടെ ചൂടാക്കാത്ത കറിയില്‍നിന്ന് പുക ഉയരുന്നതാണ് കണ്ടത്. ഇതോടെ കുടുംബം ഭീതിയിലായി. ഞായറാഴ്ച രാവിലെ കുടുംബം പഞ്ചായത്തംഗമായ നസീമ സുനിലിനെ വിവരമറിയിച്ചതോടെ തണുത്ത മീന്‍ കറിയില്‍നിന്ന് പുക ഉയരുന്നത് കാണാന്‍ നാട്ടുകാര്‍ കൂട്ടമായി എത്താന്‍ തുടങ്ങി.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുതല്‍ കലക്ടര്‍ അടക്കമുള്ളവരെ പഞ്ചായത്തംഗം വിവരം അറിയിച്ചു. മീന്‍ കറി സൂക്ഷിക്കണമെന്നും തിങ്കളാഴ്ച രാവിലെ എത്താമെന്നുമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. മീന്‍ കേടാകാതിരിക്കാന്‍ ചേര്‍ത്ത രാസവസ്തുവിന്റെ പ്രവര്‍ത്തനമാണ് പുകയെന്നാണ് സൂചന.

കൗതുകം കാണാനെത്തുന്നവര്‍ പല അഭിപ്രായവും പറയുന്നുണ്ടെങ്കിലും രണ്ടുദിവസമായി ചട്ടിയില്‍നിന്ന് ഉയരുന്ന പുക കുടുംബത്തിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്. മീന്‍ കറി കഴിച്ച കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ല. പുക ഉയരുന്ന മീന്‍ചട്ടിയുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരിക്കുകയാണ് ഈ കുടുംബം.മനോരമയാണ് വാർത്ത റിപ്പോർട്ട്  ചെയ്തിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News