Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 12:43 pm

Menu

Published on August 19, 2016 at 12:08 pm

അന്യഗ്രഹജീവികൾ ഭൂമിയിലേക്ക്!! ദുരൂഹതകൾ നിറച്ച് സോഷ്യൽ മീഡിയയിൽ വൈറലായി Alien വീഡിയോ!

footage-of-ufo-goes-viral

പറക്കും തളികകളും അതിലെ അന്യഗ്രഹ ജീവികളെ കുറിച്ചുള്ള കഥകളും എന്നും നമ്മളിൽ കൗതുകമുണർത്താറുണ്ട്. അന്യഗ്രഹജീവികള്‍ ഭൂമിയിലേക്കു വന്നാല്‍ അവയ്ക്കു മുന്നില്‍ കീഴടങ്ങുകയല്ലാതെ മനുഷ്യനു മുന്നില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്നു പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞിട്ടുണ്ട്. മുകളില്‍ നിന്ന് അവർ നമ്മളെ നിരന്തരം നിരീക്ഷിച്ചതിനു ശേഷം മാത്രമേ ഭൂമിയിലേക്കു വരികയുള്ളൂ. മനുഷ്യവംശത്തിന്റെ മുഴുവന്‍ പ്രവൃത്തികളും അവ ട്രാക്ക് ചെയ്ത് ഡാറ്റയാക്കിയിട്ടു പോലുമുണ്ടാകാം. അതുകൊണ്ടുതന്നെ അവയ്ക്ക് ആക്രമിക്കാനും എളുപ്പമായിരിക്കും. മനുഷ്യവംശത്തെ തകര്‍ക്കാനുള്ള ആയുധങ്ങള്‍ അവര്‍ ഒരുക്കിയിട്ടുണ്ടാകുമെന്നും ഹോക്കിങ് പറഞ്ഞത് ഏറെ ഭീതി ജനിപ്പിച്ച വാർത്തയാണ്.
എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ചില വീഡിയോകൾ കണ്ടാൽ നമ്മളുടെ ഉള്ള സമാധാനം കൂടെ ഇല്ലാതാകും…! ഏറെ ദുരൂഹതയുണർത്തുന്ന ഈ വീഡിയോയുടെ സത്യാവസ്ഥ ഇന്നും തെളിഞ്ഞിട്ടില്ല. എന്നാൽ ലോകത്തിന്റെ വിവിധ മേഖലകളിൽ നിന്നും മൊബൈൽ ക്യാമറയിലും മറ്റുമായി ചിത്രീകരിച്ച ഈ വീഡിയോ ഏറെ ഭീതിജനകമാണ്. കാരണം ഈ വീഡിയോ സത്യമാണെങ്കിൽ,അന്യഗ്രഹജീവികള്‍ ഉണ്ടെങ്കില്‍, അവ എല്ലാക്കാര്യത്തിലും മനുഷ്യനെക്കാളും മുന്നിലായിരിക്കും. ഒരുപക്ഷേ എന്നന്നേക്കുമായി ഭൂമിയുടെ നാശമായിരിക്കും അന്യഗ്രഹജീവികളുടെ വരവ് നമുക്ക് സമ്മാനിക്കുക….!!

Loading...

Leave a Reply

Your email address will not be published.

More News