Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:35 pm

Menu

Published on July 14, 2014 at 3:58 pm

അനാശാസ്യ സംഘത്തെ കുടുക്കിയത് പണത്തോടുള്ള ആര്‍ത്തി ആത്മ വിശ്വാസവും;നഗ്‌നദൃശ്യങ്ങള്‍ പരസ്യപ്പെടുത്താതിരിക്കാൻ വ്യവസായിയിൽ നിന്നും ആവശ്യപ്പെട്ടത് 3 കോടി

four-arrested-for-immoral-trafficking

കൊച്ചി:  ആളുകളെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഹോട്ടല്‍മുറിയിലെത്തിച്ച് ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്ന  സ്‌ത്രീകള്‍ ഉള്‍പ്പെട്ട  സംഘത്തിനു വിനയായത് പണത്തോടുള്ള അത്യാര്‍ത്തിയും ആത്മവിശ്വാസവും . അനാശാ സ്യത്തിലേര്‍പ്പെട്ട വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസം  രണ്ട് സ്തീകളുൾപ്പെടെ നാലുപേരെ    പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സൂര്യ എന്ന ബിന്ധ്യ തോമസ് , റുക്‌സാന ബി. ദാസ്, അഡ്വ. സനിലന്‍ തോമസ് ജേക്കബ് എന്നിവരാണ് അറസ്റ്റിലായത് . വ്യവസായിയും സുഹൃത്തുമായി നഗരത്തിലെ ഒരു പ്രമുഖ സ്റ്റാര്‍ ഹോട്ടലില്‍ വച്ച് അനാശാസ്യത്തിലേർപ്പെട്ട  ശേഷം അതിന്റെ ദൃശ്യങ്ങള്‍ ഒളികാമറാ വച്ച് റുക്‌സാന പകര്‍ത്തിയിരുന്നു. അന്ന് ഇവര്‍ വ്യവസായിക്കും സുഹൃത്തിനും ഒപ്പം ഒരു ദിവസം ചെലവൊഴിച്ചതിന് 35,000 രൂപ പ്രതിഫലവും വാങ്ങിയിരുന്നു. പകര്‍ ത്തിയ ദൃശ്യങ്ങള്‍ കൂട്ടാളികള്‍ക്കു നല്‍കിയ ശേഷം ഇവര്‍ കൂട്ടാളികളെ ഉപയോഗിച്ച് വ്യവസായിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങി.പല തവണ ഭീഷണിപ്പെടു ത്തിയെങ്കിലും വ്യവസായി ആദ്യം പണം നല്‍കാന്‍ തയ്യാറിയില്ല. മൂന്നു കോടി രൂപയാണു വ്യവസായിയില്‍ നിന്ന് ഇവര്‍ ആവശ്യപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് വ്യവസായിയും സുഹൃത്തും തന്നെ മാനഭംഗപ്പെടുത്തി എന്നു കാട്ടി റുക്‌സാന തിരുവന്തപുരത്ത് ഇവര്‍ക്കെതിരേ കേസു നല്‍കുകയായിരുന്നു. ഇതോടെ സമ്മര്‍ദ ത്തിലായ വ്യവസായി  25 ലക്ഷം രൂപ വരെ നല്‍കാമെന്നു സമ്മതിച്ചു. എന്നിട്ടും ഇവര്‍ മൂന്നു കോടി രൂപ വേണമെന്ന നിലപാടില്‍ ഉറച്ചുനിന്നു.മൂന്നു കോടി രൂപയില്‍ നിന്ന് ഒരു പൈസ കുറച്ചു നല്‍കാനാവില്ലെന്നു പറഞ്ഞ് ഇവര്‍ വ്യവസായിയെ സമ്മര്‍ദ ത്തിലാക്കുകയും ഭീഷണി തുടരുകയുമായി രുന്നു. മൂന്നു കോടി രൂപ കൊടുക്കാതെ ബ്ലാക്ക്‌മെയില്‍ സംഘം പിന്‍വാങ്ങില്ലെന്ന് ഉറച്ചതോടെ വ്യവസായി തന്റെ സുഹൃ ത്തായ ഒരു രാഷ്ട്രീയ നേതാവിനോട് ഇക്കാ ര്യം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേ ഹത്തിന്റെ സഹായത്തോടെ സിറ്റിപോ ലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയു മായിരുന്നു. റുക്‌സാനയ്ക്കു വേണ്ടി വ്യവസായിയുമായി വില പേശിയിരുന്നത് സംഘത്തിലെ മറ്റൊരു യുവതിയായ സൂര്യയായിരുന്നു.പോലീസിന്റെ നിര്‍ദേശപ്രകാരം വ്യവ സായി സൂര്യയെ ഫോണില്‍ വിളിച്ചു 60 ലക്ഷം രൂപ തരാമെന്നും ബാക്കി 40 ലക്ഷം രൂപ ഉടന്‍ എത്തിക്കാമെന്നും പറഞ്ഞു. ബാക്കി തുക സംഘടിപ്പിക്കാന്‍ അല്പം സാവകാശം തരണമെന്നും പറഞ്ഞു. എന്നാല്‍ വ്യവസായിയുടെ അഭ്യര്‍ഥന സൂര്യ നിരാകരിച്ചു. അവസാനം വില പേശ ലില്‍ തുക രണ്ടു കോടിയാക്കി സംഘം സമ്മതിച്ചു. എന്നാല്‍ തന്നെ നാറ്റിക്കരു തെന്നും ഒരു കോടി രൂപ അഡ്വാന്‍സ് ആയി ഉടനെ തരാമെന്നും ബാക്കി തുക യ്ക്ക് സാവകാശം വേണമെന്നും വ്യവ സായി അറിയിച്ചു.ഇതില്‍ സംഘത്തിന് വിശ്യാസം വന്നു. ഈ ഒരു കോടി രൂപ വാങ്ങാനെത്തിയ റുക്‌സാനയെയാണ് പോലീസ് അദ്യം വലയിലാക്കിയത്. അരൂര്‍ ടോളിനു സമീപം വച്ച് തുക കൈമാറാമെ ന്നായിരുന്നു സംഘം അറിയിച്ചിരുന്നത്. സൂര്യയും വ്യവസായിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പോലീസ് റെക്കോര്‍ഡ് ചെയ്തിരുന്നു. ടോളില്‍ എത്തിയ പോലീസ് സംഘം റുക്‌സാനയെ വലയിലാക്കുകയും അവരെ ഉപയോഗിച്ച് സംഘത്തിലുള്ള മറ്റുള്ളവരെ വിളിച്ചു വരുത്തി എല്ലാവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.സംഘം കമറാ വാങ്ങിയത് പെരുമ്പാ വൂരിലുള്ള ഒരു ഇലക്ട്രോണിക്‌സ് കടയില്‍ നിന്നുമാണ്. നാലു കാമറകള്‍ പലപ്പോഴായി സംഘം വാങ്ങിയിട്ടുണ്ട്. ഇതുപയോഗിച്ചു മറ്റു പലരെയും സംഘം കുടുക്കിയിട്ടു ണ്ടാകാമെന്നാണ് പോലീസ് സംശയിക്കു ന്നത്. ഇക്കാര്യം കസ്റ്റഡിയില്‍ വാങ്ങിയ ശേഷമുള്ള വിശദമായ ചോദ്യം ചെയ്യലിലേ അറിയാന്‍ സാധിക്കുകയുള്ളൂ. നേരത്തെയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടു ള്ളതിനാല്‍ സംഘത്തിന് ക്രമിനല്‍ മനോഭാവം ഉണ്ടെന്നു വ്യക്തമായിക്ക ഴിഞ്ഞു. ഇത്തരത്തിലുള്ള ലൈംഗിക കേസുകളില്‍ പെട്ടവര്‍ പിന്നീട് പരാതി പ്പെടാന്‍ മെനക്കെടാറില്ലെന്നതും പണം കൊടുത്ത് മാനം രക്ഷിക്കാന്‍ ശ്രമിക്കു മെന്നുള്ളതുമാണ് ഈ സംഘത്തിനു വളമായത്.

Loading...

Leave a Reply

Your email address will not be published.

More News