Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:13 am

Menu

Published on November 6, 2013 at 10:22 am

ഗസല്‍ ഗായകന്‍ നജ്‌മല്‍ബാബു അന്തരിച്ചു

ghazal-singer-najmal-babu-passes-away

വേങ്ങര:ഗസല്‍ ഗായകനും കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ മകനുമായ നജ്മല്‍ ബാബു(65)അന്തരിച്ചു.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.മലപ്പുറം വേങ്ങരയിലെ വീട്ടിലായിരുന്നു അന്ത്യം.ഓരാഴ്‌ച്ചയായി കോഴിക്കോട്‌ ഇഖ്‌റ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്നലെ വൈകിട്ടാണ്‌ ആശുപത്രി വിട്ടത്‌.പിതാവ് കോഴിക്കോട് അബ്ദുള്‍ഖാദറിനെയും മാതൃസഹോദരീ ഭര്‍ത്താവ് എം.എസ്.ബാബുരാജിനെയും പിന്‍പറ്റിയാണ് നജ്മല്‍ ബാബു സംഗീതലോകത്തെത്തിയത്.60-കളില്‍ ആരംഭിച്ച പ്രശസ്തമായ ഹട്ടന്‍സ് ഓര്‍ക്കസ്ട്രയിലെ പ്രധാന ഗായകനായിരുന്നു.അബ്ദുള്‍ഖാദറിനും ബാബുരാജിനുമൊപ്പം രാജ്യംമുഴുവന്‍ സംഗീത പര്യടനം നടത്തിയിട്ടുണ്ട്.സംഗീത ലോകത്തിന്റെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനത്തെ തുടര്‍ന്നു കേരളത്തിനകത്തും പുറത്തു നിന്നും ഫണ്ട്‌ സ്വരൂപിച്ചാണു വൃക്ക മാറ്റിവയ്‌ക്കാനുള്ള പണം കണ്ടെത്തിയത്‌. വൃക്കമാറ്റിവച്ചതിനു ശേഷവും അദ്ദേഹം ഏതാനും വേദികളില്‍ പാടിയിരുന്നു.ബാബുരാജ്‌ ഈണം പകര്‍ന്ന്‌ കോഴിക്കോട്‌ അബ്‌ദുള്‍ ഖാദര്‍ പാടിയ ഹിറ്റുകള്‍ പുതിയ തലമുറക്ക്‌ പരിചയപ്പെടുത്തിയത്‌ നജ്‌മല്‍ബാബുവാണ്‌.ചെറുപ്രായത്തില്‍ തന്നെ കോഴിക്കോട്‌ അബ്‌ദുള്‍ ഖാദറിന്റെ പാരമ്പര്യം പിന്തുര്‍ന്നാണു സംഗീതലോകത്ത്‌ എത്തിപ്പെട്ടത്‌.വിദേശത്തും സ്വദേശത്തുമായി ഗസല്‍ഗാനങ്ങളുള്‍പ്പെടെ നിരവധി സ്‌റ്റേജ്‌ പ്രോഗ്രാമുകള്‍ അവതരിപ്പിച്ച നജ്‌മല്‍ബാബുവിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങളുണ്ട്‌.നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌.കഴിഞ്ഞ ഒരു വര്‍ഷമായി സംസാരശേഷി നഷ്‌ടപ്പെട്ട്‌ ചികിത്സയിലായിരുന്നു.
ഭാര്യ:സുബൈദ,മക്കള്‍:ലെസ്ലിയ,പ്രിയേഷ്‌,പരേതയായ ജുനൈന.മൃതദേഹം ഇന്നു രാവിലെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന്‌ വയ്‌ക്കും.തുടര്‍ന്ന്‌ 12 മണിക്ക്‌ കണ്ണന്‍പറമ്പ്‌ പള്ളിയില്‍ ഖബറടക്കും.

Loading...

Leave a Reply

Your email address will not be published.

More News