Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 6:53 pm

Menu

Published on December 16, 2016 at 9:01 am

പത്തനംതിട്ടയിൽ എങ്ങും യക്ഷികള്‍;ജനം ഭീതിയില്‍…!!

ghost-in-pathanamthitta

പത്തനംതിട്ട:പത്തനംതിട്ടയില്‍ ഇത് “യക്ഷി”കളുടെ കാലമാണ്.ചില പ്രത്യേക സ്ഥലങ്ങളില്‍ രാപകല്‍ ഭേദമില്ലാതെ യക്ഷി വിളയാടുമ്പോൾ അത് സത്യമോ മിഥ്യയോ എന്ന് അറിയാതെ ജനങ്ങളെല്ലാം ഭീതിയിലാണ്.പന്തളത്തിന് അടുത്ത് മങ്ങാരം, പത്തനംതിട്ടയ്ക്ക് സമീപം ചെന്നീര്‍ക്കര എന്നിവിടങ്ങളിലാണ് വെള്ളവസ്ത്രം ധരിച്ച യക്ഷി പാറിപ്പറന്ന് നടക്കുന്നത്. പന്തളത്തെ “യക്ഷി” പട്ടാപ്പകല്‍ പ്ലസ്സ്2 വിദ്യാര്‍ത്ഥിയെ ആക്രമിച്ചപ്പോള്‍ ചെന്നീര്‍ക്കരയില്‍ ആക്രമണം അര്‍ധരാത്രിയിൽ ആയിരുന്നു.

ക‍ഴിഞ്ഞ മാസം 21ന് മുട്ടാർ ജംഗ്ഷനിൽ യക്ഷിവിളക്കാവിന് സമീപം വച്ച് പ്ലസ് വൺ വിദ്യാർത്ഥി അഭിഷേകിനെ “യക്ഷി” ആക്രമിച്ചു.അജ്ഞാത സ്ത്രീ യക്ഷിക്കാവിന് മുന്നിലിട്ടാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു.കൈയിൽ പിടിച്ച് വലിച്ചു കൊണ്ടു പോകാൻ ശ്രമിച്ച സ്ത്രീയെ തളളിയിട്ടാണ് കുട്ടി രക്ഷപ്പെട്ടത്.കുട്ടി പറഞ്ഞതനുസരിച്ച് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല.

രണ്ടാമത്തെ സംഭവം ചെന്നീർക്കര ഐടിഐ പരിസരത്താണ് അരങ്ങേറുന്നത്.ടൂറിസ്റ്റ് ബസിലെ ജോലി ക‍ഴിഞ്ഞ് വീട്ടിലേക്ക് പോയ യുവാവാണത്രെ ഇവിടെ “യക്ഷി”യെ കണ്ടത്.വെളള വസ്ത്രം ധരിച്ച സ്ത്രീ രൂപം ടൂ വീലർ തടയുകയായിരുന്നുവത്രെ.സ്കൂട്ടർ അവിടെയിട്ട് യുവാവ് അടുത്ത വീട്ടിലേക്ക് ഓടിക്കയറി.ഇവിടേയും നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല.

കണ്ണങ്കര-ഐടിഐ റോഡില്‍ മാത്തൂരിലേക്ക് തിരിയുന്ന വളവില്‍ വച്ച് രാത്രി രണ്ടു മണിക്ക് വെള്ള വസ്ത്രം ധരിച്ച സ്ത്രീരൂപം വാഹനം തടയുകയായിരുന്നു. ഭയന്നു വിറച്ച സ്‌കൂട്ടറും മറിച്ചിട്ട് ഓടി അടുത്തുള്ള വീട്ടിലേക്ക് കയറി. ആളെക്കൂട്ടി അപ്പോള്‍ തന്നെ യക്ഷിയെ കണ്ട സ്ഥലത്തു ചെന്നു. സ്‌കൂട്ടര്‍ മാത്രം കേടില്ലാതെ അവിടെ കിടന്നിരുന്നു.

ഇതോടെ യക്ഷിക്കഥ നാടു മുഴുവന്‍ പ്രചരിച്ചു. ശാലേം സ്‌കൂള്‍ പരിസരങ്ങളില്‍ നിന്ന് ഐടിഐയിലേക്ക് വരുന്ന ഇടവഴികളില്‍ യക്ഷിയെ കണ്ടുവെന്നായിരുന്നു പ്രചാരണം.

ലഹരി മരുന്നു മാഫിയയുടെ സൃഷ്ടിയാണ് “യക്ഷി” എന്ന് പറയുന്നവരും ഉണ്ട്.കച്ചവടം തടസമില്ലാതെ നടക്കാൻ നാട്ടുകാരെ ഭീതിയിലാക്കാനുളള പരീക്ഷണമാണിത് എന്നാണ് ഇവർ പറയുന്നത്.എന്തായാലും കുരിശും കുറുവടിയുമായി പൊലീസ് ഇറങ്ങിയിട്ടുണ്ട്. ഏതു നിമിഷവും യക്ഷി തളയ്ക്കപ്പെട്ടേക്കാം.

Loading...

Leave a Reply

Your email address will not be published.

More News