Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 5:17 pm

Menu

Published on February 17, 2014 at 3:12 pm

ഇനി ഇന്റര്‍നെറ്റിനെ മറക്കാം…സൗജന്യ ഔട്ടര്‍നെറ്റ് വരുന്നൂ….!!!

global-wi-fi-radiation-coming-with-outernet-satellite-network

എല്ലാവര്‍ക്കും സൗജന്യമായി  ഇന്‍റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ  മീഡിയ ഡവലപ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഒരുങ്ങുന്നു. ഔട്ടര്‍നെറ്റ് ആണ് പുതിയ ആഗോള നെറ്റിൻറെ  പേര്.കൃത്രിമ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ഡാറ്റകാസ്റ്റിങ്ങ് എന്ന സാങ്കേതികത ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്. 2015ല്‍ തന്നെ ഇതിനായി കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്പനി വ്യക്തമാക്കുന്നു. ലോകത്തിലെ ആളുകളുടെ എണ്ണത്തെക്കാളധികം വൈ-ഫൈ ഡിവൈസുകള്‍ നാം ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ജനസംഖ്യയുടെ 60 ശതമാനത്തിനു മാത്രമേ ഇന്‍റര്‍നെറ്റിലുള്ള വിവരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നുള്ളൂ. സ്മാര്‍ട്ട്ഫോണുകളുടെയും ടാബ്ലെറ്റുകളുടെയും വില ഓരോ വര്‍ഷവും താഴുമ്പോഴും ‘ഡേറ്റ’ സൗകര്യങ്ങളുടെ ചിലവ് കുറയുന്നില്ല. ഈയടുത്ത കാലത്ത് ഇന്ത്യയിലും ഡേറ്റ പാക്കേജുകളുടെ വിലയില്‍ വര്‍ധന വന്നിരുന്നു. അതുപോലെതന്നെ വന്‍കിട നഗരങ്ങളില്‍ ലഭ്യമാകുന്ന അതിവേഗ ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ ഗ്രാമങ്ങളിലെ ജനതയ്ക്ക് ഇന്നും അന്യമാണ്. ശരിയായി മൊബൈല്‍ സിഗ്നല്‍ പോലും കിട്ടാത്ത ഇടങ്ങള്‍ നമ്മുടെ ഇടയില്‍ ധാരാളമുണ്ട്. ഈ അസമത്വം ഒഴിവാക്കുവാനും ഔട്ടര്‍നെറ്റിനു കഴിയും. ഇന്‍റര്‍നെറ്റ് നിരോധനം ഉള്ള രാജ്യങ്ങളില്‍ പോലും ആളുകള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താന്‍ ആവും എന്നാണ് ഔട്ടര്‍നെറ്റിൻറെ  നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.ഡേറ്റ ബ്രോഡ്കാസ്റ്റ് ചെയ്യുന്നത് വഴി ഭീമമായ മാസവാടക നല്‍കാതെ വിവരങ്ങള്‍ ശേഖരിക്കുവാന്‍ ആളുകള്‍ക്ക് സാധിക്കും. ജനസംഖ്യയുടെ നല്ലൊരു ശതമാനത്തോളം വരുന്ന സാധാരണക്കാരായ ആളുകളെയാണ് ഇത് ഏറെ സഹായിക്കുക. വൈഡ് റേഡിയോ തരംഗങ്ങളുപയോഗിച്ച് ഡാറ്റ അയക്കുനന ഡാറ്റ കാസ്റ്റിങ് എന്ന സാങ്കേതിക വിദ്യ ആയിരിക്കും ഔട്ടര്‍നെറ്റില്‍ ഉപയോഗപ്പെടുത്തുക. വൈ-ഫൈയിലേയ്ക്കു ഡിജിറ്റല്‍ വിവരശേഖരം നേരിട്ട് ലഭ്യമാക്കുന്നതിലൂടെ എല്ലാ ആളുകള്‍ക്കും ഇത് വളരെ എളുപ്പത്തില്‍ ഉപയോഗിക്കുവാന്‍ ആകും.സംഭവന എന്ന രീതിയിലാണ് ഈ പദ്ധതിക്കായി പണം സ്വരൂപിച്ച് വരുന്നത്. അടിസ്ഥാന കംപ്യൂട്ടര്‍ ഇന്‍റര്‍നെറ്റ് നെറ്റ് വര്‍ക്ക് വന്‍ തുക മുടക്കി ഉണ്ടാക്കുവാന്‍ സാധിക്കാത്ത രാജ്യങ്ങള്‍ ഈ പദ്ധതിയില്‍ സംഭാവന നല്‍കുമെന്നാണ് എംഡിഐഎം പറയുന്നത്. 2015 ജൂണ്‍ മാസത്തോടെ ഔട്ടര്‍നെറ്റ് നിലവില്‍ വരും എന്നാണ് കരുതുന്നത്.പൂര്‍ണമായും ജനങ്ങളുടെ സഹകരണത്തോടെയാണ് ഔട്ടര്‍നെറ്റിന്റെ ഓരോ ഘട്ടവും പൂര്‍ത്തിയാവുക. വിവരസാങ്കേതികരംഗത്തെ ഒരു വമ്പന്‍ കുതിച്ചുചാട്ടം എന്ന നിലയില്‍ എല്ലാവരും വളരെ പ്രതീക്ഷയോടെ ആണ് ഈ സംരംഭത്തെ നോക്കിക്കാണുന്നത്.

Loading...

Leave a Reply

Your email address will not be published.

More News