Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 10:19 am

Menu

Published on August 28, 2014 at 12:20 pm

വിമാനത്തില്‍ സഹയാത്രികയെ കബിളിപ്പിച്ച് മലയാളി യുവാവ് 16 പവന്‍ കവര്‍ന്നു

gold-chain-robbed-in-flight

തിരുവനന്തപുരം: തമിഴ്നാട് സ്വദേശിയായ യുവതിയുടെ 16 പവന്‍ സ്വര്‍ഭാരണങ്ങള്‍ സഹയാത്രികന്‍ കവര്‍ന്നു.  ഇന്നലെ രാവിലെ കൊളംബോയില്‍ നിന്ന് തിരുവനന്തപുരയ്ക്ക് വന്ന യുഎല്‍ 161 നമ്പര്‍ വിമാനത്തിലാണ് സംഭവം. തമിഴ്‌നാട് വിരുത നഗര്‍ സ്വദേശിയായ ശാന്തി എന്ന യാത്രക്കാരിയാണ് കബളിക്കപ്പെട്ടത്. യാത്രക്കാരിയുടെ കഴുത്തില്‍ 16 പവന്‍ തൂക്കം വരുന്ന മാലയുണ്ടായിരുന്നു. ഇത്രയും തൂക്കമുള്ള സ്വര്‍ണം കൈവശം വച്ചാല്‍ കസ്റ്റംസ് പിടികൂടുമെന്ന് യാത്രക്കാരിയെ കൂടെ യാത്ര ചെയ്ത മലയാളിയായ യാത്രക്കാരന്‍ അറിയിച്ചു. കസ്റ്റംസിന്റെ പരിശോധയില്‍പെടാതെ താന്‍ സ്വര്‍ണം കടത്താമെന്ന് ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ മാല ഊരി ഇയാളെ ഏല്‍പ്പിച്ചു. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍  ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സംഭവം വിമാനത്താവള അധികൃതരേയും സിഐഎസ്എഫിനെയും ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33