Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കത്തുന്ന വെയിലില്‍ വെന്തുരുകയാണ് നാടും നഗരവും. വേനല്‍ ചൂട് രാവും പകലും സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ദാഹമകറ്റാന്‍ നാരങ്ങാവെള്ളം മുതല്‍ ശീതളപാനീയങ്ങളെ വരെ ആശ്രയിക്കേണ്ടിവരുന്നു. രാസപദാര്‍ഥങ്ങള്‍ ചേര്‍ന്നവയും ചേരാത്തവയുമായി പലതരം ശീതളപാനീയങ്ങള്‍ മാര്‍ക്കറ്റില്‍ സുലഭമാണ്.
കൊടുംചൂടില്‍ ദാഹമകറ്റാന്‍ ഒറീസയിലെ ആദിവാസികള്‍ തയ്യാറാക്കുന്ന ഒരു സൂപ്പിന്റെ ഗുണത്തോളം വരില്ല മറ്റേതൊരു ശീതളപാനീയവും. മാന്‍ഡിയ പെജ് എന്നാണ് ഇതിന്റെ പേര്. പ്രകൃതിയെ തൊട്ടറിഞ്ഞ് ജീവിക്കുന്ന ആദിവാസികളുടെ ഈ സ്പെഷ്യല്‍ ഡ്രിങ്ക് റാഗിപ്പൊടിയും കഞ്ഞിവെള്ളവും ചേര്‍ത്താണ് തയ്യാറാക്കുന്നത്.
തയ്യാറായശേഷം ഇവ കുറേ ദിവസം ഭരണിയില്‍ അടച്ചുവയ്ക്കും. അതിന് ശേഷമാണ് ഉപയോഗിക്കുക.
കൊരാപുട്ട് ജില്ലയിലെ ആദിവാസി വീടുകളില്‍ ലഭിക്കുന്ന ഈ സൂപ്പ് തേടി നിരവധി ആളുകളാണ് എത്തുന്നത്.
Leave a Reply