Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിങ്ങള്‍ മരിച്ചു കഴിഞ്ഞാല്‍, ഇതുവരെ ഉപയോഗിച്ചിരുന്ന ജിമെയില്‍, യുടൂബ് , പിക്കാസാ, ഗൂഗിള്‍ പ്ലസ് എന്നീ എക്കൌണ്ടുകള്‍ക്ക് എന്തു സംഭവിക്കുമെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?? ഇല്ലെങ്കില്‍ ഗൂഗിള്‍ അവരുടെ പുതിയ ഒരു ടൂള്‍ ആയ Inactive Manager വഴി നിങ്ങള്‍ക്ക് അവസരം ഒരുക്കുന്നു. നിങ്ങളുടെ കാലശേഷം നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ആര് ഉപയോഗിക്കണം എന്ന് തീരുമാനമെടുക്കാന്‍ ഇതുവഴി നിങ്ങള്‍ക്ക് സാധിക്കും. ഇതില്‍ നിങ്ങള്‍ക്ക് മൂന്ന്, നാല്, ഒന്‍പത് അല്ലെങ്കില്‍ പന്ത്രണ്ട് മാസം എന്ന കാലയളവ് സെറ്റ് ചെയ്യാം, അത്രയും കാലം നിങ്ങള്‍ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരാള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കാനുള്ള അനുവാദമോ അല്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനോ ഈ സേവനം വഴി കഴിയും.
ഈ പുതിയ സേവനം ഉപയോഗിക്കാനായി ഈ ലിങ്ക് സന്ദര്‍ശിക്കുക .
കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക
Leave a Reply