Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:53 am

Menu

Published on April 27, 2013 at 5:10 am

ഭൂരിപക്ഷ സമുദായങ്ങളോട് സര്‍ക്കാറിന് അവഗണന -എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി

govt-neglecting-majority-community-nss-sndp

ചങ്ങനാശേരി: കേരളത്തില്‍ നിന്ന് ഭൂരിപക്ഷ സമുദായത്തിന് പലായനം ചെയ്യേണ്ട അവസ്ഥയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. മൂന്ന് ന്യൂനപക്ഷ സമുദായക്കാരായ മന്ത്രിമാരാണ് ഭരണം നിയന്ത്രിക്കുന്നത്. ഹിന്ദു ഐക്യമല്ല,ന്യൂനപക്ഷങ്ങളുടെ അവകാശത്തില്‍ കൈകടത്താതെയുള്ള ഭൂരിപക്ഷ സമുദായ ഐക്യമാണ് തങ്ങള്‍ മുന്നോട്ടുവെക്കുന്നതന്നും പെരുന്നയിലെത്തിയ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ചക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയിലെ ഭൂരിപക്ഷ സമുദായംഗങ്ങള്‍പോലും ദേശീയ കാഴ്ചപ്പാട് എന്നപേരില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള നിലപാടാണ് സ്വീകരിക്കുന്നത്. ക്രൈസ്തവ -മുസ്ലിം സമുദായക്കാരായ മന്ത്രിമാര്‍ അവരുടെ സമുദായത്തിനുവേണ്ടി കൂടി പ്രവര്‍ത്തിക്കുമ്പോഴാണ് ഹിന്ദുമന്ത്രിമാര്‍ ദേശീയകാഴ്ചപ്പാടിന്‍െറ പേരില്‍ ന്യൂനപക്ഷപ്രേമം കാട്ടുന്നത്. ഇത് നീതിനിഷേധമാണ്. ഇത് അവസാനിപ്പിക്കാനുള്ള പോംവഴി കണ്ടെത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.
സംവരണ വിഷയത്തില്‍ എന്‍.എസ്.എസ് സ്വീകരിച്ച മുന്‍നിലപാട് ഇനിയുണ്ടാവില്ല. മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സാമൂഹികനീതിയെന്ന നിലയില്‍ സംവരണം കിട്ടാനുള്ള പിന്തുണ മറ്റുവിഭാഗങ്ങളില്‍നിന്ന് ഉണ്ടാകണം. ഈ ഐക്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറ്റ് സംഘടനകള്‍ക്കും ഭീഷണിയായതിനാലാണ് അത് തകര്‍ക്കാനുള്ള കുപ്രചാരണം നടത്തുന്നത്. ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളോട് ഒരേദൂരമാണ് ഇപ്പോഴുള്ളത്. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിട്ടില്ല. രാഷ്ട്രീയ നിലപാട് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കാണാം. അത്തരമൊരു നിലപാട് ഒരുപേടിയും കൂടാതെ സ്വീകരിക്കുമെന്ന് ഇരുവരും പറഞ്ഞു.
ഭരണത്തിന്‍െറ താക്കോല്‍ സ്ഥാനത്തേക്ക് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയുടെ വരവിനെ ഇല്ലാതാക്കിയത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. രമേശ് തള്ളിപ്പറഞ്ഞതുകൊണ്ട് എന്‍.എസ്.എസിന് ഒരുചുക്കും സംഭവിക്കുകയില്ല. എന്നാല്‍, എന്‍.എസ്.എസിനെ തള്ളിപ്പറഞ്ഞതിനാല്‍ ചെന്നിത്തലക്ക് തെക്കുവടക്ക് നടക്കേണ്ടിവരുമെന്നും സുകുമാരന്‍ നായര്‍ മുന്നറിയിപ്പ് നല്‍കി.

Loading...

Leave a Reply

Your email address will not be published.

More News