Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 10:13 am

Menu

Published on October 4, 2016 at 3:29 pm

കൊല്ലം ബീച്ചിലെ തിരമാലകള്‍ക്ക് പച്ചനിറം;കൗതുകത്തോടെ നാട്ടുകാർ…!!

green-waves-in-kollam-beach

കൊല്ലം: ബീച്ചിലെ തിരമാലകള്‍ക്ക് പച്ചനിറം.ഞായറാഴ്ച രാവിലെമുതലാണ് കൊല്ലം ബീച്ചിലെ തിരമാലകള്‍ക്ക് അസ്വാഭാവിക നിറംമാറ്റം സംഭവിച്ചത്. കടലിന്റെ നിറംമാറ്റം ബീച്ചിലെത്തിയവര്‍ക്ക് കൗതുകമായി.നിറംമാറ്റത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും കടലിലെ പായല്‍ ഇളകിയതാകാം കാരണമെന്ന് ഓഷ്യാനോഗ്രാഫി വിദഗ്ധ ഡോ. കൃപ പറയുന്നു.

ഇത്തരം ചെറിയ പായല്‍ മത്സ്യസമ്പത്തിന് ദോഷം ചെയ്യും. സാധാരണഗതിയില്‍ ഇത്തരം പായല്‍ വന്നാല്‍ മത്സ്യം അവിടെനിന്ന് മറ്റുഭാഗങ്ങളിലേക്ക് പോകുമെന്നും അവര്‍ പറയുന്നു.കടലിന്റെ അടിത്തട്ടിലെ കക്ക പോലുള്ളവയ്ക്കാണ് ഈ പായലുകള്‍ കൂടുതല്‍ ദോഷം ചെയ്യുന്നത്. പായല്‍ കൂടുതലായാല്‍ ഓക്സിജന്റെ കുറവുണ്ടാകും. കക്ക പോലുള്ളവ നശിക്കും. ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലാണ് ഇവ കൂടുതലായി പെരുകുന്നത്.

മൈക്രോസ്‌കോപ്പ് വഴി മാത്രമേ ഇത്തരം പായല്‍ കാണാന്‍ സാധിക്കു. മുന്‍പും ഇത്തരം നിറംമാറ്റം കടലില്‍ ഉണ്ടായിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഒരു ആമയും ഞായറാഴ്ച കടലില്‍ ചത്തുപൊങ്ങി. കൊച്ചിയിലും ലക്ഷദ്വീപിലുമെല്ലാം ഇത്തരം പായലുകള്‍ നേരത്തേ കണ്ടെത്തിയിട്ടുണ്ട്.


Loading...

Leave a Reply

Your email address will not be published.

More News