Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 3:29 am

Menu

Published on July 14, 2016 at 5:00 pm

ഇന്ന് വിവാഹം നടക്കാനിനിരിക്കെ വരന്‍ മരിച്ചു; മൃതദേഹം സംസ്ക്കരിച്ചത് വിവാഹ മുഹൂര്‍ത്തത്തില്‍

groom-dies-on-wedding-day-in-kottayam

കോട്ടയം: ഇന്ന് വിവാഹം നടക്കാനിരിക്കേ  വരന്‍ മരിച്ചു.കോട്ടയം കറുകച്ചാല്‍ അഞ്ചാനി പുതുവേലില്‍ തങ്കപ്പന്റെ മകന്‍ അനില്‍ കുമാര്‍ (32) ആണ് മരിച്ചത്. രക്തസമ്മര്‍ദത്തെ തുടര്‍ന്ന് തലയിലെ ഞരമ്പ് പൊട്ടിയ അനില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച വൈകിട്ട് മരണത്തിന് കീഴടങ്ങിയത്.വ്യാഴാഴ്ച 10 ന് കറുകച്ചാല്‍ അമ്പാട്ട് ഓഡിറ്റോറിയത്തില്‍ അനിലും മുണ്ടത്താനം സ്വദേശിനിയും തമ്മിലുള്ള വിവാഹം നടക്കേണ്ടതായിരുന്നു. എന്നാല്‍ നാട്ടുകാരേയും വീട്ടുകാരേയും കണ്ണീരിലാഴ്ത്തി വിവാഹ മുഹൂര്‍ത്തമായ 10 ന് പരുത്തുംപാറ അഗപ്പെ ഫുള്‍ ഗോസ്പല്‍ പള്ളി സെമിത്തേരിയില്‍ അനിലിന്റെ സംസ്‌കാരം നടന്നു. കറുകച്ചാലില്‍ ഓട്ടോറിക്ഷ  ഡ്രൈവറായ  അനിലിന് ഏഴിന് ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് തലയിലെ ഞരമ്പ് പൊട്ടുകയുമായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News