Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 9:13 am

Menu

Published on April 26, 2016 at 1:09 pm

വിവാഹത്തിനു തൊട്ടുമുമ്പ് വരന്‍ മുങ്ങി,അതേ പന്തലില്‍ അനിയത്തിയ്ക്ക് വിവാഹം

groom-disappears-from-venue-brides-sister-wedding-held-with-relative

ബാലരാമപുരം:ചേച്ചിയ്ക്ക് നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ മുങ്ങി, അതേ പന്തലില്‍ അനിയത്തിയുടെ വിവാഹം നടത്തി.തിങ്കളാഴ്ചയാണ് ബാലരാമപുരത്തെ കല്യാണ പന്തലില്‍ സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ നടന്നത്. ബാലരാമപുരം ശാലിയാര്‍ ഒറ്റത്തെരുവ് ഇടവഴിയിലെ കുമാരസ്വാമിയുടെ മൂത്ത മകളുടെ വിവാഹമാണ് ഇന്നലെ നടക്കേണ്ടിയിരുന്നത്.കൊല്ലം സ്വദേശിയായിരുന്നു വരന്‍. ബംഗളുരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഒരുമിച്ച ജോലി ചെയ്തിരുന്ന ഇവര്‍ വിവാഹം കഴിക്കാന്‍ വീട്ടകാരുടെ സമ്മത പ്രകാരം തീരുമാനിക്കുകയായിരുന്നു. വരനും സംഘവും വിവാഹ തലേന്ന് ബാലരാമപുരത്തെ ഒരു ഹോം സ്റ്റേയിലാണ് തങ്ങിയത്. വിവാഹ തലേന്ന് രാത്രി പത്തരയോടെ വധുവിനെ വിളിച്ച് വിവാഹം മാറ്റി വെയ്ക്കണമെന്ന് വരന്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. ഇതു കേട്ട് കരഞ്ഞ വധുവിനെ തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് വരന്‍ ആശ്വസിപ്പിച്ചു.തിങ്കളാഴ്ച വരന്‍ വിവാഹവസ്ത്രങ്ങള്‍ ധരിച്ച് കതിര്‍മണ്ഡപത്തിലേക്കു പോകാന്‍ തയ്യാറായി. മുഹൂര്‍ത്തത്തിന് ഒന്നര മണിക്കൂര്‍ മുമ്പ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനെന്നു പറഞ്ഞ് പോയ വരനെ ഏറെനായമായിട്ടും കാണാതായതോടെ ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. എന്നാല്‍ വരനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വിവാഹത്തിനെത്തിയ ബന്ധുക്കളില്‍ ഒരാളുമായി വധുവിന്റെ അനുജത്തിയുടെ വിവാഹം നടത്തി.വരന്റെ അച്ഛന്‍ മകനെ കാണാനില്ലാത്തതിനും വധുവിന്റെ ബന്ധുക്കള്‍ മാനനഷ്ടത്തിനും പോലീസില്‍ പരാതി നല്‍കി.

Loading...

Leave a Reply

Your email address will not be published.

More News