Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 11:28 am

Menu

Published on May 17, 2013 at 7:00 am

ഹാങ്ങ്‌ഔട്ട്‌ – പുതിയ രൂപത്തില്‍ ഗൂഗിളിന്റെ മെസ്സേജിംഗ് സേവനം

hangouts-consolidates-the-previously-disconnected-google-video-hangouts-the-google-messenger-chat-application-and-the-gmail-connected-google-talk-platform-into-a-single-app-and-architecture

പ്രതീക്ഷിച്ചപോലെ പുതിയ രൂപത്തില്‍ ഗൂഗിളിന്റെ മെസ്സേജിംഗ് സേവനം പ്രഖ്യാപിച്ചിരിക്കുന്നു. ഗൂഗിള്‍ ടോക്ക്, ഗൂഗിള്‍ പ്ലസ്‌ ഹാങ്ങ്‌ഔട്ട്‌, ഗൂഗിള്‍ പ്ലസ്‌ ഗൂഗിള്‍ ടോക്ക് എന്നീ മെസ്സേജിംഗ് സേവനങ്ങള്‍ ഏകോപിപ്പിച്ചു ഹാങ്ങ്‌ഔട്ട്‌ എന്ന പേരില്‍ ഒരൊറ്റ പ്ലാട്ഫോര്‍മിലേക്ക് മാറ്റിയിരിക്കുന്നു. ഈ വര്‍ഷത്തെ ഗൂഗിള്‍ ഐ/ഒ ഡെവലപ്പര്‍ കോണ്‍ഫെറന്‍സില്‍ വെച്ചാണ് ഈ പുതിയ സേവനത്തിന്റെ പ്രഖ്യാപനം ഉണ്ടായത്.

ഐ.ഒ.എസ്സ് (iOS), ആന്‍ഡ്രോയിഡ്‌, ക്രോം എന്നീ പ്ലാട്ഫോര്‍മില്‍ ഹാങ്ങ്‌ഔട്ട്‌ അപ്ലിക്കേഷന്‍ ലഭ്യമാണ്. ചാറ്റ് ചെയ്യുന്നതിന് പുറമേ ഹാങ്ങ്‌ഔട്ട്‌ അപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉപഭോക്താകള്‍ക്ക് ടെക്സ്റ്റ്‌, ചിത്രങ്ങള്‍, ലൈവ് വീഡിയോ എന്നിവ പങ്കുവെക്കാം. മറ്റെല്ലാ ഗൂഗിള്‍ സേവനങ്ങളെയും പോലെ ഈ സേവനം ഉപയോഗിക്കാനും ഒരു ഗൂഗിള്‍ അക്കൗണ്ട്‌ വേണം.

ഗൂഗിള്‍ പ്ലസ്‌ സേവനത്തില്‍ ഉള്ള ഹാങ്ങ്‌ഔട്ട്‌ സേവനം പോലെ തന്നെയാണ് ഈ അപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. കൈ കൊണ്ട് വരച്ച പുതിയ 850 ഇമോട്ടികോണ്‍സ് ഈ അപ്ലിക്കേഷനില്‍ ഗൂഗിള്‍ കൂട്ടിചേര്‍ത്തിട്ടുണ്ട്. അറിയിപ്പുകള്‍ എങ്ങനെ ലഭിക്കണമെന്ന് നമ്മുക്ക് ഈ അപ്ലിക്കേഷനില്‍ ക്രിമീകരിക്കാം. നിങ്ങള്‍ക്ക് ആരൊക്കെ ചാറ്റ് റിക്വസ്റ്റ് അയക്കാം, നിങ്ങളുമായി നേരിട്ട് ആര്‍കൊക്കെ ഹാങ്ങ്‌ഔട്ട്‌ തുടങ്ങാം, ചാറ്റ് ചെയ്യാന്‍ താല്‍പര്യമില്ലാത്തവരെ ബ്ലോക്ക്‌ ചെയ്യുക ഇവയൊക്കെ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നമുക്ക് ക്രിമീകരിക്കാം. മള്‍ടിപ്പിള്‍ അക്കൗണ്ട്‌ ഈ അപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ചെയ്യും. ഒന്നിലധികം ഗൂഗിള്‍ അക്കൗണ്ടില്‍ ഒരേസമയം ലോഗിന്‍ ചെയ്ത് രണ്ട് അക്കൗണ്ടിലെയും ആളുകളുമായി ഒരേ സമയം ചാറ്റ് ചെയ്യാം.

Loading...

Leave a Reply

Your email address will not be published.

More News