Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:19 pm

Menu

Published on February 23, 2016 at 12:01 pm

കിഡ്നി സ്റ്റോൺ ഇല്ലാതാക്കും, കരളിനെ ശുദ്ധീകരിക്കും, കാൻസർ കോശങ്ങളെ നശിപ്പിക്കും – ഇഞ്ചിച്ചായ!!

health-benefits-of-ginger-tea

ചായ എന്നത് എന്നും ആരോഗ്യത്തിനു ഹാനികരം എന്ന നിലയ്ക്കാണ് നമ്മൾ കേട്ടിട്ടുള്ളത്. പലരും നമ്മളോട് ചായ ഉപേക്ഷിക്കാനും പറയാറുണ്ട്. എന്നാൽ രാവിലെ എഴുന്നേറ്റാൽ ഉടൻ ഒരു ചായ കിട്ടിയ്യില്ലേൽ അന്നത്തെ ദിവസം തന്നെ പോക്കാണ് ചിലർക്ക്. ഇതിന് കാരണം നമ്മൾ അതിനോട് അടിമപ്പെട്ടു എന്നതാണ്. എന്നാൽ ഇഞ്ചി അടങ്ങിയ ചായയുടെ ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും. അറിയുമോ..?? ഇഞ്ചി ചേർത്ത ചായയുടെ ഗുണവശങ്ങൾ പറയാൻ ഏറെയുണ്ട്. ചായയിൽ ഇഞ്ചി ചേർത്തുണ്ടാക്കുമ്പോൾ അത് ഹെർബൽ ചായയായി മാറും. ആയുർവേദ വിധി പ്രകാരം ഇഞ്ചിച്ചായ കുടിക്കുമ്പോൾ വാത, പിത്ത, കഫ ദോഷങ്ങൾ കുറയും,ശരീര വേദനകൾ ഇല്ലാതാക്കും, ഹൃദയ-കരൾ രോഗങ്ങൾക്ക് എതിരെ പ്രവർത്തിക്കാനുള്ള ശേഷിയും ഇവയ്ക്ക് ഉണ്ട്. എന്ന് വിശപ്പു വർദ്ധിപ്പിക്കാനും ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാനും ഇഞ്ചിച്ചായയ്ക്കു സാധിയ്ക്കും.
തണുപ്പ് കാലങ്ങളിലെ ജലദോഷങ്ങൾക്കും ഇഞ്ചിച്ചായ ഒരു പരിഹാരമാണ്. ഇതിൽ കൂടിയ അളവിൽ മഗ്നീഷ്യം,വിറ്റമിൻ സി അതുപോലെ ധാരാളം മിനറൽസ് അടങ്ങിയിരിക്കുന്നതിനാൽ ശരീരാരോഗ്യത്തേ നിലനിർത്തി കൊണ്ടുപോകാൻ നിത്യേനെ ഇഞ്ചിച്ചായ മാത്രം കുടിച്ചാൽ മതി.
ഇതിനെല്ലാം ഉപരിയായി ഇഞ്ചിച്ചായക്ക് കരളിനെ ശുദ്ധീകരിക്കുവാനും കിഡ്നി സ്ടോൺ അലിയിച്ചു കളയുവാനും ഉള്ള ശേഷിയും ഉണ്ട്. എന്തിന് അധികം പറയുന്നു ആധുനിക ശാസ്ത്രലോകം പറയുന്നത് ഇഞ്ചിച്ചായ കുടിക്കുന്നത് ശീലമാക്കുകയാണെങ്കിൽ കാൻസർ കോശങ്ങളെ ഇവ നശിപ്പിക്കും എന്നാണ്. അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരില്ല ഇഞ്ചിച്ചായയുടെ മാഹാത്മ്യം.
ഇനി എങ്ങനെയാണ് ഈ അത്ഭുത ഇഞ്ചിച്ചായ ഉണ്ടാക്കുന്നത്‌ എന്നു നോക്കാം.
തേൻ – 1 ടേബിൾസ്പൂൺ
തേങ്ങാപ്പാൽ – 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
ഇഞ്ചിപ്പൊടി/ ചുക്കുപൊടി – കാൽ ടീസ്പൂൺ
വെള്ളം-1 കപ്പ്‌
തയ്യാറാക്കുന്ന വിധം:
ഒരു കപ്പ്‌ വെള്ളം ഒരു പാത്രത്തിൽ ഒഴിച്ച് അടുപ്പിൽ വെച്ച് ചെറിയ തീയിൽ തിളപ്പിക്കുക. അതിലേക്ക് എടുത്തു വെച്ചിരിക്കുന്ന കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഇഞ്ചിപ്പൊടിയും കൂടെ ഇട്ട് തീ നന്നേ കുറച്ചു ഒരു 7 മിനുട്ട് തിളക്കാൻ വെക്കുക.
തീ ഓഫ്‌ ആക്കിയ ശേഷം അടുപ്പിൽ നിന്നും മാറ്റി തേങ്ങാപ്പാൽ ചേർത്തു ഇളക്കുക.
ഇവ ഒരു കപ്പിലേക്ക് അരിച്ച് ഒഴിക്കുക. ഒന്ന് തണിയുമ്പോൾ തേൻ ചേർത്തു ഇളക്കുക. ഇഞ്ചിച്ചായ തയ്യാർ..!!!

ഈ അത്ഭുതച്ചായ നിങ്ങൾക്ക് ദിവസവും രാവിലെ ഒരു എനർജി ഡ്രിങ്ക് ആയി കുടിക്കാവുന്നതാണ്.

Loading...

Leave a Reply

Your email address will not be published.

More News