Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:00 pm

Menu

Published on May 8, 2013 at 9:47 am

ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 81.34 ശതമാനം വിജയം

hss-result-published

തിരുവനന്തപുരം: 2012-13 വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 81.34 ശതമാനമാണ് വിജയം. ഏറ്റവും കൂടുതല്‍ വിജയ ശതമാനം എറണാകുളം ജില്ലയിലും (84.82%) ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലുമാണ്. ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 31.56 ആണ് വിജയശതമാനം. വി.എച്ച്.എസ്.ഇയില്‍ 90.32 ശതമാനം പേര്‍ വിജയിച്ചു.
ഹയര്‍സെക്കന്‍ഡറിയില്‍ 42 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 5132 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ളസ് നേടി. ഉച്ചക്ക് 12.30ന് സെക്രട്ടേറിയറ്റ് പി.ആര്‍ ചേംബറില്‍ മന്ത്രി പി.കെ. അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്.
പരീക്ഷാഫലം www. kerala.gov.in, www.dhsekerala.gov.in, www.results.nic.in, www.keralaresults.nic.in, www.results.itschool.gov.in, www.prd.kerala.gov.in, www.cdit.org, www.examresults.kerala.gov.in, www.itmission.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാകും. കൂടാതെ മാധ്യമം ഓണ്‍ലൈനിലും പരീക്ഷാഫലം അറിയാം.
പരീക്ഷാഫലം മൊബൈലില്‍ ലഭ്യമാക്കാന്‍ ഐ.ടി മിഷന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി ഫലം അറിയുന്നതിന് HSE Registration number എന്നും വി.എച്ച്.എസ്.ഇ ഫലം അറിയുന്നതിന് VHSE Registra tion number എന്ന ഫോര്‍മാറ്റിലും ടൈപ്പ് ചെയ്ത് 537252 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്യണം.

Loading...

Leave a Reply

Your email address will not be published.

More News