Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 10:18 pm

Menu

Published on May 21, 2013 at 6:07 am

ഇന്ത്യന്‍ ഡോള്‍ഫിനുകളും ആനകളും വംശനാശത്തിലേക്ക്

indian-dolphin-elephant-among-top-100-mammals-facing-extinction-zoological-society-of-london

ലണ്ടന്‍: ഇന്ത്യന്‍ ഡോള്‍ഫിനുകളും കാട്ടാനകളും ലോകത്തെ വംശനാശം സംഭവിക്കുന്ന 100 സസ്തനികളുടെ പട്ടികയില്‍ ഇടംപിടിച്ചു.സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനാണ് പട്ടിക തയ്യാറാത്വക്കിലൂടെ പ്രസവിക്കുന്ന തവളകളും സയനൈഡ് വിഷം പോലും പ്രതിരോധിക്കുന്ന അപൂര്‍വയിനം സസ്തനികളും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഏഷ്യന്‍ വന്‍കരയിലെ ഏറ്റവും വലിയ സസ്തനിയായ ആനയുടെ വംശം വന്‍ ഭീഷണിയാണ് നേരിടുന്നത്. പട്ടികയില്‍ 17-ാം സ്ഥാനത്താണ് ഇവ. ഇന്ത്യയില്‍ 20,000 മുതല്‍ 25,000 വരെയും മ്യാന്‍മറില്‍ 5,000 മുതല്‍ 6,000 വരെയും ആനകള്‍ ഉള്ളപ്പോള്‍ വിയത്നാമില്‍ 200 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്.ആനകളുടെ വാസമേഖലകളില്‍ മനുഷ്യര്‍ നടത്തുന്ന കൈയേറ്റങ്ങളും ആനക്കൊമ്പ് പോലെയുള്ള വിലകൂടിയ വസ്തുക്കള്‍ക്കായുള്ള വേട്ടയുമാണ് ആനകള്‍ക്ക് ഭീഷണിയാകുന്നത്. ഇന്ത്യന്‍ ഡോള്‍ഫിനുകള്‍ പട്ടികയില്‍ 60-ാം സ്ഥാനത്താണ്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും മന്ദഗതിയില്‍ ഒഴുകുന്ന ഗംഗ-ബ്രഹ്മപുത്ര-മേഘ്ന, കര്‍ണാഫുലി-സങ്കു നദികളിലാണ് ഡോള്‍ഫിനുകളെ കണ്ടുവരുന്നത്.ജലസേചനത്തിനും വൈദ്യുതി ഉല്‍പ്പാദനത്തിനും നദികളില്‍ അണകള്‍ കെട്ടിപ്പൊക്കുന്നതും നദികള്‍ ദിശമാറ്റി വിടുന്നതുമാണ് ഡോള്‍ഫിനുകള്‍ക്ക് വെല്ലുവിളിയാകുന്നത്.

Loading...

Leave a Reply

Your email address will not be published.

More News