Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 11:58 am

Menu

Published on May 14, 2013 at 6:40 am

നിലവാരം കുറഞ്ഞ മരുന്ന് വിറ്റതിനാൽ അമേരിക്കയിൽ റാന്‍ബാക്‌സിക്ക് 2750 കോടി പിഴ

indian-drugmaker-ranbaxy-to-pay-record-fine-in-the-us

നിലവാരമില്ലാത്ത മരുന്നുകൾ  അമേരികയിൽ വിറ്റതിനാൽ ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മാതാക്കളായ റാന്‍ബാക്‌സി ലാബ്‌സിന് അമേരിക്കയിലെ നീതിന്യായ വകുപ്പ് 50 കോടി ഡോളര്‍ (ഏകദേശം 2750 കോടി രൂപ) പിഴ വിധിച്ചു. ഇത്തരത്തിലുള്ള കേസുകളില്‍ അമേരിക്കയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പിഴയാണിത്. നിലവാരമില്ലാത്ത ഉല്‍പാദന രീതി, രേഖകളില്‍ കൃത്രിമം കാണിക്കുക തുടങ്ങിയ കുറ്റങ്ങളാണ് അമേരിക്കയിലെ നീതിന്യായ വകുപ്പ് ദല്‍ഹിക്കടുത്ത് ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാന്‍ബാക്‌സിക്കെതിരെ ചുമത്തിയത്. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിക്‌ട്രേഷന്‍ എടുത്ത കേസ് ഒത്തുതീര്‍പ്പാക്കാന്‍ കമ്പനി ഏറെനാളായി ശ്രമിച്ചു വരികയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News