Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 10:15 am

Menu

Published on July 11, 2016 at 5:03 pm

കലാഭവന്‍ ജിന്റോയുടെ മോശം പരാമര്‍ശം;മണിയുടെ സഹോദരി കുഴഞ്ഞു വീണു

kalabhavan-manis-sister-faint

കലാഭവന്‍ ജിന്റോയുടെ പരാമര്‍ശങ്ങള്‍ കേട്ട് കലാഭവന്‍ മണിയുടെ മൂത്ത സഹോദരി അമ്മിണി കുഴഞ്ഞുവീണു.കുടുംബാംഗളെക്കുറിച്ച്‌ മോശമായ രീതിയില്‍ കലാഭവന്‍ ജിന്റോ ഒരു ചാനല്‍ അഭിമുഖത്തില്‍ പറയുന്നതു കേട്ടാണ് സഹോദരി കുഴഞ്ഞുവീണത്. സംഭവത്തെക്കുറിച്ച് മണിയുടെ സഹോദരൻ രാമകൃഷ്ണൻ പറയുന്നത്…….
രണ്ടു ദിവസം മുമ്ബ് അവിചാരിതമായിട്ടാണ് ചേച്ചി ജിന്റോയുടെ അഭിമുഖം കാണുന്നത്. അടുത്തവീട്ടില്‍ എന്തോ ആവശ്യത്തിനു പോയതായിരുന്നു. അവിടെവച്ചാണ് ഇതു കാണാനിടയായത്. അതില്‍ ഞങ്ങളെക്കുറിച്ചുള്ള ചില മോശം പരാമാര്‍ശങ്ങള്‍ ജിന്റോ നടത്തിയിരുന്നു. ഈ പരാമര്‍ശങ്ങള്‍ കേട്ട് രക്തസമര്‍ദ്ദം കൂടിയാണ് ചേച്ചി കുഴഞ്ഞുവീണത്. മൂക്കില്‍ നിന്നും ടാപ്പ് തുറന്നുവിട്ടതുപോലെയാണ് രക്തം വന്നത്.
ചാലക്കുടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അപ്പോള്‍ തന്നെ എത്തിച്ചു, എന്നാല്‍ അവിടെ പറ്റില്ല എന്ന് അറിയിച്ചതിനെ തുടര്‍ന്ന് അങ്കമാലിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൃത്യസമയത്ത് എത്തിച്ചതുകൊണ്ടാണ് ചേച്ചിയുടെ ജീവന്‍ രക്ഷിക്കാനായത്. അതല്ലായിരുന്നെങ്കില്‍ ഞങ്ങളുടെ കുടുംബം മറ്റൊരു ദുരന്തത്തിനുകൂടി സാക്ഷ്യം വഹിക്കേണ്ടി വന്നേനെ.
ഞാന്‍ ആരെയും ചേട്ടന്റെ കൊലപാതകിയെന്ന് പേരുപറഞ്ഞ് പരാമര്‍ശിച്ചിട്ടില്ല. ചേട്ടനോടൊപ്പം അവസാന ദിവസം ഉണ്ടായിരുന്നവര്‍ ആരൊക്കെയാണെന്ന് പറഞ്ഞു, അവരെ സംശയമുണ്ടെന്നും അറിയിച്ചു. എനിക്ക് പോയത് എന്റെ ചേട്ടനല്ലേ, എനിക്കപ്പോള്‍ സ്വാഭാവികമായി തോന്നുന്ന സംശയങ്ങള്‍ പങ്കുവച്ചതിന് കുടുംബത്തെ മുഴുവന്‍ മോശമായി ചിത്രീകരിക്കുകയാണ് അവര്‍.
ചേച്ചിയ്ക്ക് അറുപതു വയസ്സുണ്ട്, ചേച്ചിയുടെ മൂത്ത മകളും മണിചേട്ടനും ഒരേ പ്രായമാണ്. ഞങ്ങളെ കുട്ടികാലത്ത് നോക്കിയതും വളര്‍ത്തിയതുമൊക്കെ ചേച്ചിയാണ്. ഞങ്ങളുടെ കുടുംബം കടന്നുവന്ന ബുദ്ധിമുട്ടുകള്‍ ചേച്ചിയ്ക്ക് നന്നായിട്ടറിയാം. ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹം അങ്ങനെയായിരുന്നു. അങ്ങനെയുള്ളപ്പോള്‍ ഇത്തരം അപവാദങ്ങള്‍ പറഞ്ഞാല്‍ ചേച്ചിക്ക് മാനസികവിഷമം ഉണ്ടാകാതെയിരിക്കുന്നത് എങ്ങനെയാണ്.
ഈ ജിന്റോയും തരികിട സാബുവുമൊക്കെ തന്നെയാണ് ചേട്ടന് മദ്യമൊഴിച്ചു കൊടുത്ത കാര്യമൊക്കെ പലയിടത്തും പോയി പറഞ്ഞു നടന്നത്. ചേട്ടനോടൊപ്പം കലാപരിപാടികള്‍ക്ക് പോയിരുന്നത് ജിന്റോയാണ്. അവസാനകാലത്ത് ചേട്ടനെക്കൊണ്ട് ഒന്നിനും സാധിക്കില്ല എന്നു വരുത്തി തീര്‍ക്കാന്‍ ചേട്ടനെ താങ്ങി പിടിച്ചിരിക്കുന്നതുപോലെയാണ് അവന്‍ സ്‌റ്റേജില്‍ നിന്നത്. ഞങ്ങള്‍ക്ക് ആരെയും കരിവാരിതേയ്ക്കണമെന്നില്ല. ഞങ്ങള്‍ ആരെക്കുറിച്ചും സോഷ്യല്‍മീഡയിയിലൂടെയോ അല്ലാതെയോ അപവാദങ്ങള്‍ പറഞ്ഞു പരത്തിയിട്ടുമില്ല. ഞങ്ങള്‍ക്ക് ആകെയുള്ള ലക്ഷ്യം ചേട്ടന്റെ മരണത്തിനുപിന്നിലുള്ള ആളെ കണ്ടെത്തുകയാണ്. രാമകൃഷ്ണന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News