Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:35 pm

Menu

Published on May 26, 2013 at 8:13 am

എന്തേ കണ്ണാ എന്നോടിത്ര പരിഭവം …..

kannaaa-eaa-kanmaniye-manjadikuruvena

എന്തേ കണ്ണാ എന്നോടിത്ര പരിഭവം …..
എന്നും നീ അറിയുമല്ലോ എല്ലാ കാര്യങ്ങളും
എന്നിട്ടും എന്നോട് പിണങ്ങിയിരിക്കുവാണോ ?
അരുത് കണ്ണാ ..നീ പിണങ്ങിയാൽ എനിക്കത്
സഹിക്കാൻ കഴിയില്ല എന്നറിയില്ലേ …നിറയെ
വെണ്ണയും ,പാലും തന്നല്ലോ ….കദളി പഴവും
തന്നല്ലോ വയറു നിറഞ്ഞില്ലേ കണ്ണാ ….എന്തെ
കണ്ണാ പിണക്കം ….എന്നോട് പരിഭവിച്ചാൽ
എനിക്ക് വേറെ ആരാ ഉള്ളത് ..എല്ലാം തുറന്നു
പറയാൻ കണ്ണൻ അല്ലാതെ വേറെ ആരുണ്ട്‌ …
കൃഷ്ണ തുളസി നുള്ളിയെടുത്ത്
മാലകെട്ടി നിന്റെ മാറിൽ ഞാൻ അണിയിചില്ലേ ..
നിന്നോട് പറയാത്തതായി എന്റെ ജീവിതത്തിൽ
എന്താ ഉള്ളത് ….എന്നും നിന്റെ കാൽകൽ
അഭയമായി വരുന്നവളല്ലേ ഞാൻ …….
എന്റെ സങ്കടങ്ങൾ സന്തോഷങ്ങൾ
എല്ലാം നിന്റെ കാൽക്കൽ വീണു
കരഞ്ഞു പറയുമ്പോൾ കിട്ടുന്ന
ആശ്വാസവും വേറെ ഒന്നിൽ നിന്നും
എനിക്ക് കിട്ടില്ല കണ്ണാ ………എന്നും
ഉറങ്ങുന്നതും ഉണരുന്നതും നിന്നെ കണ്ടല്ലേ
എന്നിട്ടുമെന്തേ പരിഭവം കണ്ണാ …
നിൻ മുന്നിലെരിയുന്നു കർപ്പൂരമായി
എന്റെ മനസ്സ് …എന്നിട്ടും എന്തേ കണ്ണാ ..
പരിഭവം കളയൂ കണ്ണാ ……ക

Loading...

Leave a Reply

Your email address will not be published.

More News