Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍ താവക്കരയില്‍ ആണ് സംഭവം അരങ്ങേറിയത്. ബിവറേജിന്റെ ബ്രാണ്ടിക്കുപ്പി അടിച്ചുമാറ്റിയ യുവാവ് കുടിച്ച് ലക്ക്കെട്ട് പൊല്ലാപ്പായി. ബിവറേജ് ഗോഡൗണിന് മുന്നില്‍ രാത്രി സമയത്ത് കെയ്സുകണക്കിന് മദ്യവുമായി ലോറികള്‍ നിര്‍ത്തിയിട്ടത് കണ്ടപ്പോള്‍ ഒരു കുപ്പിയെങ്കിലും എടുത്ത് കുടിക്കണമെന്ന് ഉറപ്പിച്ച് തന്നെയായിരുന്നു തമിഴ്നാട്ടില്‍ നിന്ന് വന്ന യുവാവ്.
ഒടുവിൽ ലോറിയിൽ നിന്നും മൂടിയിട്ട ടാർപായ കീറി മദ്യം കൈക്കലാക്കുകയും. ബിവറേജസിന്റെ മുമ്പിൽ തന്നെ വെച്ച് നന്നായി സേവിക്കുകയും ചെയ്തു. ഒടുവിൽ വെള്ളം പോലും ചേർക്കാതെ കഴിച്ച യുവാവ് അവിടത്തന്നെ രാത്രി പെയ്ത കനത്ത മഴ പോലും അറിയാതെ ബോധരഹിതനായി കിടക്കുകയുമായിരുന്നു.
ഞായറാഴ്ച രാത്രി നടന്ന സംഭവം തിങ്കളാഴ്ച രാവിലെയാണ് പുറത്തറിയുന്നത്. നാട്ടുകാരാണ് ആദ്യം സംഭവം അറിഞ്ഞത്. തുടർന്ന് നനഞ്ഞ് ചലനമറ്റ് കിടന്ന യുവാവിന് ജീവനുണ്ടോന്ന് പോലും സംശയിച്ച നാട്ടുകാർ ടൗണ്‍ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് യുവാവിനെ എടുത്ത് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകുകയുമായിരുന്നു.
Leave a Reply