Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:39 am

Menu

Published on June 15, 2013 at 7:25 am

എൽ.ഡി.സി തസ്തികയിലേക്ക് പി.എസ്.സി. വിജ്ഞാപനം ജൂണ്‍ 29-ന്

kerala-ldc-exam-2013

സര്‍ക്കാര്‍ സര്‍വീസിലെ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് പി.എസ്.സി. ജൂണ്‍ 29-ന് വിജ്ഞാപനം ഇറക്കും. വിജ്ഞാപനം വന്നശേഷം ജൂലായ് 31 വരെ പി.എസ്.സി. വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായി വെബ്‌സൈറ്റില്‍(( (www.keralapsc.org ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തണം. ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ആദ്യം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക. നിലവിലുള്ള റാങ്ക്പട്ടികയുടെ കാലാവധി കഴിയുന്ന മുറയ്ക്ക് പുതിയ റാങ്ക് പട്ടിക നിലവില്‍വരും.

കഴിഞ്ഞതവണത്തെ മാതൃകയില്‍ത്തന്നെയാണ് ഇക്കുറിയും വിജ്ഞാപനം ഉണ്ടാവുക. എസ്.എസ്.എല്‍.സി. ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ ഡിപ്ലോമയോ മറ്റ് യോഗ്യതകളോ ആവശ്യമുണ്ടാവില്ല

ഇത്തവണ എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷയ്ക്ക് 15 ലക്ഷത്തോളം അപേക്ഷകരുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷ ഓണ്‍ലൈന്‍ വഴിയായതിനാല്‍ വിവരങ്ങള്‍ തെറ്റാതിരിക്കാന്‍ ശ്രദ്ധിക്കുക. അപേക്ഷിക്കുന്നത് അവസാനതീയതിയിലേക്ക് മാറ്റിവെക്കുന്നത് അബദ്ധമാകും. കൂടുതല്‍ പേര്‍ അപേക്ഷിക്കുന്ന പരീക്ഷയായതിനാല്‍ അവസാനഘട്ടത്തില്‍ അപേക്ഷകരുടെ വന്‍തിരക്കായിരിക്കും. സ്വന്തം ജില്ലയില്‍ത്തന്നെ അപേക്ഷിക്കുന്നതാവും ഉചിതം. ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുമെന്നത് കണക്കിലെടുക്കണം. അപേക്ഷകര്‍ കുറവുള്ള ജില്ലകളില്‍ നിയമനവും താരതമ്യേന കുറവാണ്.

ഒക്ടോബര്‍ അഞ്ചുമുതല്‍ അടുത്തവര്‍ഷം ഫിബ്രവരി എട്ടുവരെ എട്ടുഘട്ടങ്ങളിലായാണ് ഇക്കുറി പി.എസ്.സി.യുടെ എല്‍.ഡി.സി. പരീക്ഷ നടക്കുക. ശനിയാഴ്ചകളിലാണ് പരീക്ഷ. ഒരു ദിവസം രണ്ട് ജില്ലകളില്‍ പരീക്ഷയുണ്ടാകും. പരീക്ഷാക്രമം ഇങ്ങനെ.
* ഒക്ടോബര്‍ അഞ്ച്: തിരുവനന്തപുരം, കാസര്‍കോട്
* ഒക്ടോബര്‍ 26: കൊല്ലം, കണ്ണൂര്‍
* നവംബര്‍ ഒമ്പത്: പത്തനംതിട്ട, തൃശ്ശൂര്‍
* നവംബര്‍ 23: കോട്ടയം, പാലക്കാട്
* ഡിസംബര്‍ ഏഴ്: എറണാകുളം വയനാട്
* ജനവരി 11: ഇടുക്കി, മലപ്പുറം
* ജനവരി 25: ആലപ്പുഴ, കോഴിക്കോട്
* ഫിബ്രവരി എട്ട്: മുഴുവന്‍ ജില്ലകളിലെയും തസ്തികമാറ്റം വഴിയുള്ള പരീക്ഷ

Loading...

Leave a Reply

Your email address will not be published.

More News