Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:02 am

Menu

Published on August 9, 2017 at 6:58 pm

അടുക്കളയിൽ നിന്നുമാകാം കുടുംബ ഐശ്വര്യവും!

kerala-traditions-to-follow-for-a-healthy-and-wealthy-family

ഒരു വീട്ടിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് അടുക്കള. വീടിന്റെ ഐശ്വര്യം അടുക്കളയിൽ നിന്നും ആണ് തുടങ്ങുന്നത് തന്നെ! അതിനാൽ അടുക്കളയിൽ ചെയ്യേണ്ടുന്ന ചില കാര്യങ്ങളും അടുക്കളയെ പരിപാലിക്കേണ്ടതുമായ കടമ വീട്ടിലെ സ്ത്രീകളുടെതാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ്,

കുളി കഴിഞ്ഞു മതി പാചകം
ശുദ്ധിവരുത്തിയ ശേഷം വേണം അടുക്കളയിൽ പ്രവേശിക്കാൻ. ഒരു സ്ത്രീ അങ്ങനെ ചെയ്യുമ്പോൾ അത് മഹാലക്ഷ്മിയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. പാചകത്തിലെ വൃത്തി കുടുംബ ഐശ്വര്യത്തെ കൊണ്ടുവരും എന്നാണ് ഏതു കൊണ്ട് ഉദ്ദേശിക്കുന്നത്.

മുത്തശ്ശിമാരും മറ്റും ഉള്ള വീടാണെങ്കിൽ, നിങ്ങൾ കണ്ടിട്ടുണ്ടാകും അവർ ഭക്ഷണം ഉണ്ടാക്കിയശേഷം അല്പം അടുപ്പിൽ തൂവാറുണ്ട്. ഇതു എന്തിനാണെന്ന് വെച്ചാൽ, ഭഗവാന് നേദിച്ച ശേഷമേ ആഹാരം കഴിക്കാവൂ എന്ന സങ്കല്പം പണ്ട് മുതലേ തുടർന്ന് പോന്നിരുന്നു. അതിന്റെ പ്രതീകമായാണ് ഇന്നും ഇങ്ങനെ ചിലർ ചെയ്യുന്നത്. അതുപോലെ, അരി കഴുകിയിടുമ്പോൾ ഭഗവതിയെ ധ്യാനിച്ച് “അന്നപൂർണേ സദാപൂർണേ, ശങ്കരപ്രാണ വല്ലഭേ ജ്ഞാന വൈരാഗ്യ സിദ്ധ്യർത്ഥം, ഭിക്ഷാം ദേഹി ച പാർവതി” എന്ന മന്ത്രം ചൊല്ലുകയുമാവാം.

ഇവയൊന്നും അടുക്കളയിൽ പാടില്ല!
ഐശ്വര്യ വർദ്ധനത്തിന് പ്രതികൂലമായി ബാധിക്കുന്ന യാതൊന്നും തന്നെ അടുക്കളയിൽ വെക്കാൻ പാടില്ല എന്നാണ് പണ്ട് മുതലേ പഴമക്കാർ പറയാറ്.
– ദൈവങ്ങളുടെ ചിത്രങ്ങൾ അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ല.
– ചൂലും അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ല.
– അതുപോലെ, അടുക്കള വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ചൂല് കൊണ്ട് വീടിന്റെ മറ്റു ഭാഗങ്ങൾ വൃത്തിയാക്കരുത്.
– അടുക്കളയിൽ കണ്ണാടി പാടില്ല.
– എച്ചിൽ പാത്രങ്ങൾ അടുക്കളയിലോ സിങ്കിലോ കൂട്ടിയിടരുത്. അത് കഴിവതും വേഗം വൃത്തിയാക്കി വെക്കണം.
– അടുപ്പിനോട് ചേർന്ന് പൈപ്പ് പാടില്ല.
– മുറം ഉപയോഗിക്കുന്നവർ ആണെങ്കിൽ, അത് അടുക്കളയിൽ ചാരി വെക്കരുത്. പകരം, ഭിത്തിയിൽ തൂക്കിയിടാം.
– ഭക്ഷ്യാവശിഷ്ടങ്ങൾ അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ല.
– അടുക്കള ഉപയോഗത്തിനായി കരുതുന്ന കത്തികൾ ഉപയോഗം കഴിഞ്ഞാൽ അവിടവിടായി ഇടാതെ ഡ്രോയിൽ തന്നെ സൂക്ഷിക്കുക.
– സിങ്കിൽ തുപ്പുക എന്നത് ഒരു ദോഷമായാണ് കാണപ്പെടുന്നത്.
– ധാന്യങ്ങൾ, പൊടികൾ എന്നിവ അടച്ചുസൂക്ഷിക്കണം. പുറമെ നിന്ന് കാണാത്ത വിധം ഷെൽഫിൽ സൂക്ഷിക്കുകയാണ് ഉത്തമം.
– അടുക്കളയിൽ നിന്ന് മുടിചീവുക, എണ്ണപുരട്ടുക, പല്ലുതേക്കുക എന്നിവയൊന്നും ചെയ്യരുത്.

ചെംഗണപതിഹോമം നിത്യേനെ ചെയ്യണം
ഗണപതിഹോമം സർവ്വ വിഘ്‌നങ്ങൾ ഒഴുവാക്കി ഗണപതി പ്രീതിക്കായി നാം ചെയ്യുന്ന ഒന്നാണ്. അതുപോലെ തന്നെ വീട്ടമ്മമാർ‌ക്കു നിത്യവും വീട്ടിൽ ചെയ്യാവുന്ന ഗണപതിഹോമമാണു ചെംഗണപതിഹോമം. സ്ത്രീകൾ മാത്രം ചെയ്യുന്ന ഹോമം എന്ന പ്രത്യേകതയും ഇതിനുണ്ട്. അശുദ്ധി കാലങ്ങളിലൊഴികെയാണ് ഈ ഹോമം ചെയ്യേണ്ടത്. രാവിലെ കുളിച്ച് ശുദ്ധിയോടെ അടുപ്പു കത്തിച്ച്, അതിൽ ഗണപതിയെ ധ്യാനിച്ച് കൊണ്ട് തേങ്ങാപ്പൂളും ശര്‍ക്കരയും നെയ്യും ചേർത്ത് ഹോമിക്കുന്നതാണു ചടങ്ങ്. ഇന്നത്തെ കാലത്ത് ഫ്ളാറ്റുകളിലും മറ്റുമായതിനാലും, അടുപ്പ് ഇല്ലാത്തതിനാലും ചകിരിത്തൊണ്ടിൽ തീ കത്തിച്ചു ചെംഗണപതി ഹോമം ചെയ്യാവുന്നതാണ്. അത് നേദിക്കുമ്പോൾ ഗണേശന്റെ മൂലമന്ത്രമായ ‘‘ഓം ഗം ഗണപതയേ നമഃ’’ ജപിച്ചു കൊണ്ടിരിക്കണം. ഇങ്ങനെ ചെയ്യുന്നതു മൂലം കുടുംബത്തിലെ സർ‌വവിഘ്നങ്ങളും നീങ്ങി ഐശ്വര്യം നിറയും എന്നാണു വിശ്വാസം.

Loading...

Leave a Reply

Your email address will not be published.

More News