Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 12:04 am

Menu

Published on June 28, 2014 at 2:57 pm

പ്രണയിക്കുന്നവർ അറിയാൻ………

know-its-real-love

ഒരാളുടെ ചിന്തകളെയും സ്വപ്നങ്ങളെയും സ്വഭാവത്തെയും മാറ്റിമറിക്കുന്ന അതി തീവ്രമായ വികാരമാണ് പ്രണയം.സ്നേഹിക്കുന്നവർ വേദനിപ്പിക്കുമ്പോൾ അതിന് മരണത്തെക്കാൾ വേദനയാണെന്ന് പറയാറുണ്ട്. ഒരാളോട് പ്രണയം തോന്നിയാൽ അതിനെ പ്രായത്തിനോ വിദ്യാഭ്യാസത്തിനോ സമ്പത്തിനോ തടുത്തു നിർത്താനാവില്ല.സൗഹൃദങ്ങളാണ് പലപ്പോഴും പ്രണയത്തിലേക്ക് വഴുതി മാറുന്നത്.തീവ്ര പ്രണയത്തിലകപ്പെട്ട പല കാമുകീ കാമുകൻമാരും ജീവിക്കുകയാണെങ്കിലും മരിക്കുകയാണെങ്കിലും അത് ഒരുമിച്ചായിരിക്കുമെന്ന ഉറച്ച തീരുമാനമെടുത്തിട്ടുള്ളവരാണ്. പ്രണയക്കടലിലേക്ക് എടുത്തു ചാടിയവരുടെ പല മാതാപിതാക്കളും പറയാറുണ്ട് “എൻറെ മകൾ ഇങ്ങനെ ആയിരുന്നില്ല.അവൾക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്ന്”.എന്നാൽ ഈ മാറ്റം ഉണ്ടാകുന്നത് മനുഷ്യ ശരീരത്തിലെ ഒരു ഹോർമോണ്‍ മൂലമാണെന്ന കാര്യം പലർക്കും അറിയില്ല.

37086-holding-hand-cute-couple-lovers

അമേരിക്കയിലെ ററ്റ്ഗർ യൂണിവേഴ്സിറ്റിയിലെ ഹെലൻ ഫിഷർ പ്രണയത്തെ മൂന്നു ഘട്ടങ്ങളിലായി തിരിച്ചിട്ടുണ്ട്.
ഒന്നാം ഘട്ടം : വിദ്യാഭ്യാസമോ ജീവിത സാഹചര്യമോ കാര്യമാക്കാതെ സ്ത്രീക്കും പുരുഷനും തമ്മിൽ എവിടെ വെച്ചും ഒരു ആകർഷണം തോന്നാം.ഇൻഫാച്ച്വേ ഷൻ എന്ന ഈ പ്രണയ ഭാവം പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റീറോണിൻറെയും സ്ത്രീ ഹോർമോണായ ഈസ്ട്രജനും മൂലമാണ് ഉണ്ടാകുന്നത്.എതിർലിംഗത്തിൽ പ്പെട്ടയാളെ ആകർഷിക്കാൻ ശ്രമിക്കുന്നതും തന്നെ അവർ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്നതും ഈ ഹോർമോണുകളുടെ പ്രവർത്തനം മൂലമാണ്.

images

രണ്ടാം ഘട്ടം :ഒന്നാം ഘട്ടത്തിൽ പറഞ്ഞ വികാരങ്ങളെ പരിപോഷിപ്പിച്ചാൽ പിന്നീട് അടുത്ത ഘട്ടത്തിൽ ഒന്ന് നേരിൽ കാണാനും സംസാരിക്കാനും തോന്നും. അതിനു സാധിച്ചാൽ ഹൃദയമിടിപ്പ്‌ കൂടുകയും കാണുമ്പോൾ സംസാരിക്കാൻ വെച്ച കാര്യങ്ങൾ ഒന്നും സംസാരിക്കാൻ കഴിയില്ല.പ്രണയിക്കുന്ന ആളെ കൂടുതൽ ശ്രദ്ധിക്കാനും കരുതാനും മനസ്സിനെ പ്രേരിപ്പിക്കുന്ന ‘നോർ അഡ്രിനാലിൻ’ എന്ന കെമിക്കൽ മൂലമാണിത്.

love-love-16944696-1152-864

മൂന്നാം ഘട്ടം : മൊബൈൽ ഫോണും,ഒരുമിച്ചുള്ള കറക്കങ്ങളും ,ഭക്ഷണവുമൊക്കെയായി ഈ പ്രണയത്തെ പരിപോഷിപ്പിച്ചു വിടുമ്പോൾ താൻ പ്രണയിക്കുന്നത് ശരിയായ വ്യക്തിയെ തന്നെയാണോ എന്ന് ഈ ഘട്ടത്തിൽ മനസ്സിലാക്കണം.അല്ലാത്തപക്ഷം ആ പ്രണയം ദുഃഖത്തിലായിരിക്കും അവസാനിക്കുക.

love2

താൻ പ്രണയിക്കുന്ന ആളെ കണ്ണടച്ച് വിശ്വസിക്കുന്നതും മാതാപിതാക്കളോട് എതിർത്ത് സംസാരിക്കുന്നതും ‘ഓക്സിടോസിൻ’ ‘വാസോപ്രസിൻ’ എന്നീ കെമിക്കലുകൾ മൂലമാണ്.ഈ കെമിക്കലുകളാണ് പ്രണയിക്കുന്നയാളുടെ അടുത്തിരിക്കാനും കെട്ടിപ്പിടിക്കാനും ചാരിയിരിക്കാനും ഒക്കെ തോന്നിപ്പിക്കുന്നത്.മനസ്സിൻറെ കടിഞ്ഞാണ്‍ വികാരങ്ങൾ ഏറ്റെടുത്താൽ അപക്വമായ തീരുമാനങ്ങളിലൂടെ ജീവിതം മുന്നോട്ട് പോകും.ഇതിനു വേണ്ടി ലവ് ഹോർമോണുകൾ മനസ്സിലുയർത്തുന്ന വികാരങ്ങളെ വിവേകം കൊണ്ട് നേരിടേണ്ടത് അത്യാവശ്യമാണ്.സ്വന്തം പ്രായത്തോടും,കുടുംബത്തോടും,വിദ്യാഭ്യാസ നിലവാരത്തോടും,തൻറെ സ്വപ്നങ്ങളോടും പൊരുത്തപ്പെട്ടു പോകുന്ന വ്യക്തിയോട് തോന്നുന്ന പ്രണയം മാത്രമേ മനസ്സിൽ വളർത്താൻ പാടുള്ളൂ.അല്ലാത്തവ സൗഹൃദങ്ങളായി തന്നെ തുടരുന്നതാണ് നല്ലത്.അതിനാൽ ആരോടെങ്കിലും പ്രണയം തോന്നിയാൽ വളരെ സാവധാനം മാത്രം തീരുമാനങ്ങളെടുക്കുക. പ്രണയിക്കുന്ന വ്യക്തിയെ കുറിച്ച് ആര് എന്ത് പറഞ്ഞാലും അത് കളവാണെന്ന് തോന്നും.എന്നാൽ അവർ പറയുന്ന കാര്യങ്ങളിലെ നല്ലതും ചീത്തതും പ്രണയത്തിലകപ്പെടുന്നതിനു മുമ്പ് മനസ്സിലാക്കണം.വിവാഹത്തിന് മുമ്പുള്ള ശാരീരിക അടുപ്പത്തിന് അനുവാദം കൊടുക്കാതിരിക്കാനും ശ്രദ്ധിക്കണം. കൗമാര പ്രായത്തിൽ തോന്നുന്ന പ്രണയം സ്വാഭാവികമാണ്.അതിനാൽ വിവാഹ പ്രായമാകുമ്പോഴും ഈ പ്രണയം ശക്തിയോടെ നിലനിൽക്കുന്നുണ്ടെങ്കിൽ വീട്ടുകാരുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുന്നതാണ് നല്ലത്.
love-180a

Loading...

Leave a Reply

Your email address will not be published.

More News