Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 11:26 am

Menu

Published on November 5, 2013 at 10:12 am

കൊച്ചി മെട്രോ:കാനറ ബാങ്കില്‍ നിന്ന് 1,170 കോടി വായ്പ

kochi-metro-to-avail-rs-1170-cr-loan-from-canara-bank

ന്യൂഡല്‍ഹി:കൊച്ചി മെട്രാ പദ്ധതിക്ക് കനറാ ബാങ്കില്‍നിന്ന് 1170 കോടി രൂപ വായ്പയെടുക്കാന്‍ അനുമതി.കേന്ദ്ര നഗരവികസന മന്ത്രാലയത്തില്‍ ചേര്‍ന്ന കൊച്ചി മെട്രോറെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. കനറാബാങ്കില്‍നിന്ന് 10.8 ശതമാനം പലിശനിരക്കില്‍ 1170 കോടി രൂപ വായ്പയെടുക്കാനാണ് ധാരണയായത്.ദല്‍ഹിയില്‍ ചേര്‍ന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്് ഡയറക്ടര്‍ ബോര്‍ഡിന്‍െറ 15ാമത് യോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്. ജപ്പാന്‍ ബാങ്കിന്‍െറ വായ്പക്ക് ഏറെ സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് വിലയിരുത്തിയാണ് പലിശ കൂടിയ ആഭ്യന്തര വായ്പയെടുക്കാന്‍ കെ.എം.ആര്‍.എല്‍ തീരുമാനിച്ചത്.രാജ്യത്ത് മെട്രോ പദ്ധതിക്ക് ആദ്യമായാണ് ഒരു ദേശസാല്‍കൃത ബാങ്ക് വായ്പ നല്‍കുന്നത്.10.8 ശതമാനം പലിശ ഈടാക്കുന്ന വായ്പ 20 വര്‍ഷം കൊണ്ട് തിരിച്ചടക്കണം.ഫ്രഞ്ച് ബാങ്ക് നല്‍കുന്ന വായ്പക്ക് പുറമെയാണിത്.
180 ദശലക്ഷം യൂറോ 1.9 ശതമാനം പലിശ നിരക്കിലാണ് ഫ്രഞ്ച് വികസന ഏജന്‍സി നല്‍കുക.കേന്ദ്ര സര്‍ക്കാര്‍, കേരള സര്‍ക്കാര്‍, കെ.എം.ആര്‍.എല്‍ എന്നിവയുടെ റോള്‍ നിര്‍വചിക്കുന്ന ഒരു ത്രികക്ഷി ഉടമ്പടി ബോര്‍ഡ്യോഗത്തില്‍ ഒപ്പുവെച്ചു. കേന്ദ്ര സര്‍ക്കാറിനുവേണ്ടി നഗര വികസന സെക്രട്ടറി സുധീര്‍ കൃഷ്ണയും കേരള സര്‍ക്കാറിനുവേണ്ടി ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണും കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജുമാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്.കൊച്ചി മെട്രോ പദ്ധതി മൂലം കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കുള്ള സമഗ്ര നഷ്ടപരിഹാര,പുനരധിവാസ പദ്ധതി തയാറാക്കാന്‍ ഹൈദരാബാദിലെ ആര്‍.വി അസോസിയേറ്റ്സിനെയും പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ നോയിഡയിലെ സെന്‍സസ് കണ്‍സല്‍ട്ടന്‍റ് പ്രൈവറ്റ് ലിമിറ്റഡിനെയും ഡയറക്ടര്‍ ബോര്‍ഡ് ചുമതലപ്പെടുത്തി.
കനറാ ബാങ്കില്‍നിന്ന് വായ്പയെടുക്കാന്‍ തീരുമാനിച്ചതോടെ മെട്രോ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള താത്കാലിക സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരമാവും.അടുത്ത കേന്ദ്ര-സംസ്ഥാനബജറ്റുകളില്‍ കൂടുതല്‍ സഹായധനം പ്രഖ്യാപിക്കുമെന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News