Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 10:33 am

Menu

Published on April 24, 2013 at 5:40 am

കൂടങ്കുളം വൈദ്യുതി ഒരു മാസത്തിനകം -ആര്യാടന്‍

kudangulam-electricit

തിരുവനന്തപുരം: കൂടങ്കുളത്ത് നിന്ന് സംസ്ഥാനത്തിന് ഒരു മാസത്തിനുള്ളില്‍ വൈദ്യുതി ലഭിച്ചുതുടങ്ങുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടയ്ക്കാനുള്ള സംവിധാനത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.


കൂടങ്കുളത്ത് നിന്ന് ആദ്യഘട്ടത്തില്‍ 133 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുക. രണ്ട് മൂന്ന് മാസത്തിനുള്ളില്‍ 133 മെഗാവാട്ട് കൂടി കിട്ടും. വൈദ്യുതി ലൈനുകള്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതിനാല്‍ ചുറ്റിവളഞ്ഞ് വേണം കേരളത്തില്‍ വൈദ്യുതി എത്തിക്കാന്‍. ഇതിലൂടെ 25 മെഗാവാട്ടിന്‍െറയെങ്കിലും പ്രസരണനഷ്ടം ഉണ്ടാകും. നിലവില്‍ കേരളം 770 മുതല്‍ 800 കോടി രൂപവരെ ചെലവഴിച്ചാണ് വൈദ്യുതി വാങ്ങുന്നത്. സംസ്ഥാനത്തിന്‍െറ പ്രതിദിന വൈദ്യുതി ഉപഭോഗം 60 മുതല്‍ 63 മെഗാവാട്ടുവരെയാണ്. 11 മെഗാവാട്ട് മാത്രമാണ് കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നത്. വൈദ്യുതി തടസ്സമില്ലാതെ ലഭിക്കുന്നതിന് അല്‍പമൊക്കെ അധിക വില ജനങ്ങള്‍ നല്‍കുന്നതില്‍ തെറ്റില്ല. കെ.എസ്.ഇ.ബി കെ.എസ്.ആര്‍.ടി.സി പോലെ നഷ്ടത്തില്‍ പോകേണ്ട സ്ഥാപനമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സൗരോര്‍ജ പദ്ധതിക്ക് പ്രാധാന്യം നല്‍കും. ഇതിന്‍െറ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഓഫിസുകളുടെ മേല്‍ക്കൂരയിലും സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് 100 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും. വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് വായ്പ അനുവദിക്കും. വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ പേമെന്‍റ് സംവിധാനം മലയാളത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News