Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2026 2:55 pm

Menu

Published on February 14, 2015 at 3:22 pm

ലാലിസം അര്‍ബന്‍ ഡിക്ഷണറിയിൽ..!!

lalisom-enters-urban-dictionary

മോഹന്‍ലാലിന്റെ ലാലിന്റെ മ്യൂസിക് ബാന്റായ ലാലിസവും അര്‍ബന്‍ ഡിക്ഷണറിയില്‍ ഇടംപിടിച്ചു.  അറിയില്ലാത്ത കാര്യം ചെയ്ത്, പ്രത്യേകിച്ച് പാട്ടുപാടി വിവാദം സൃഷ്ടിക്കുക എന്നാണ് ലാലിസത്തിന് അര്‍ബന്‍ ഡിക്ഷണറി ഡോട്ട്‌കോമില്‍ നല്‍കിയിരിക്കുന്ന അര്‍ത്ഥം. ജഗ്ഗുസേയ്‌സ് എന്നയാളാണ് ലാലിസത്തെ നിഘണ്ടുവിലേക്ക് ചേര്‍ത്തിരിക്കുന്നത്. നാമവിശേഷണം ‘ലാലിസ്റ്റിക്’ എന്നും ക്രിയാവിശേഷം ‘ലാലിസ്റ്റിക്കലി’ എന്നുമാണ് നിഘണ്ടുവില്‍ നല്‍കിയിരിക്കുന്നത്. ഇവയോടൊപ്പം ഉദാഹരണങ്ങളും നല്‍കിയിട്ടുണ്ട്. അവസരം കിട്ടുമ്പോഴെല്ലാം ജോണ്‍ പാടും ഇയാളുടെ ലാലിസം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്- ഇതാണ് ഒരു ഉദാഹരണം.ദേശീയ ഗെയിംസിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മോഹന്‍ലാലും സംഘവും ലാലിസം എന്നപേരില്‍ നടത്തിയ സംഗീത പരിപാടി വന്‍വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. പരിപാടിയെ കളിയാക്കി സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളും കമന്റുകളുമെല്ലാം വന്നിരുന്നു.

LALISM ARBAN DICTINARY

LALISM MEANING

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News