Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:52 am

Menu

Published on October 28, 2013 at 10:31 am

മുഖ്യമന്ത്രിക്ക് നേരെ ആക്രമണം, 22 പേരെ അറസ്റ്റ് ചെയ്തു

ldf-distances-from-the-attack-on-chandy

തിരുവനന്തപുരം:കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 22 പേരെ അറസ്റ്റ് ചെയ്തു.പോലീസ് അത്‌ലറ്റിക്ക് മീറ്റ് സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ നടന്ന കല്ലേറിലാണ് മുഖ്യമന്ത്രിക്ക് പരിക്കേറ്റത്. മുഖ്യമന്ത്രിയുടെ വാഹനത്തിന്‍റെ നേരെയായിരുന്നു കല്ലേറ്. കല്ലേറില്‍ വാഹനത്തിന്‍റെ ചില്ലുകള്‍ തകര്‍ന്നു.
അക്രമ സംഭവവുമായി ബന്ധപ്പെട്ട് 22 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പി.ജയരാജന്‍, എം.വി ജയരാജന്‍, പി.കെ ശ്രീമതി എന്നിവരടക്കം ആയിരംപേര്‍ക്കെതിരെ കേസെടുക്കുമെന്നും സൂചനയുണ്ട്.
മുഖ്യമന്ത്രിയുടെ നെഞ്ചിനു കല്ലേറു കൊണ്ടു. കാറിൻറെ ഇരുവശത്തെ ഗ്ലാസുകളും തകര്‍ന്നു. സ്‌റ്റേഡിയത്തിനു പുറത്തു മൂന്നു കാറുകളുടെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ത്തു. കെപിസിസി ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖിൻറെ കൈയ്ക്കു പരുക്കുണ്ട്. സംഭവം നടന്നതു ടൗണ്‍ സ്‌റ്റേഷന്റെയും എസ്പി ഓഫിസിൻറെയും തൊട്ടടുത്തായിരുന്നു. അക്രമം നടക്കുമെന്ന ഇൻറ്റലിജന്‍സ് വിവരവും വന്‍ പൊലീസ് സന്നാഹവുമുണ്ടായിട്ടും മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച പറ്റിയതിനെ നേതാക്കള്‍ അപലപിച്ചു.
സംസ്ഥാന പൊലീസ് കായിക മേളയുടെ സമാപനച്ചടങ്ങിനു മുഖ്യമന്ത്രി എത്താനിരിക്കെ, കനത്ത ബന്തവസ്സുള്ള വേദിക്കു സമീപത്തേക്കു നൂറിലേറെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി നുഴഞ്ഞു കയറിയതിനെ തുടര്‍ന്നു നേരത്തെ തന്നെ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
പ്രതിഷേധക്കാരെ എസ്പിയുടെ നേതൃത്വത്തില്‍ വേദിക്കു സമീപം തടഞ്ഞു വച്ചിരിക്കുകയായിരുന്നു. നഗരത്തിലെ പ്രധാന റോഡുകള്‍ മുന്‍കൂട്ടി അടച്ചിരുന്നു. കായികമേള നടക്കുന്ന പൊലീസ് മൈതാനി, സമീപത്തെ കലക്ടറേറ്റ് മൈതാനി എന്നിവയുടെ എല്ലാ ഗേറ്റുകളും അടച്ചു. ഗേറ്റുകള്‍ക്കു പുറത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടിച്ചു കൂടി നില്‍ക്കുന്നുണ്ടായിരുന്നു.
വഴിയരികില്‍ കാണുന്ന കോണ്‍ഗ്രസ് പോസ്റ്ററുകള്‍, ഫ്ലക്‌സുകള്‍ എന്നിവ അക്രമികള്‍ നശിപ്പിച്ചു.
മുഖ്യമന്ത്രിക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. കേരളത്തില്‍ പലയിടത്തും യൂത്ത് കോണ്‍ഗ്രസ്,കെ.എസ്.യു, കോണ്‍ഗ്രസ്, യുഡിഎഫ്, പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

Loading...

Leave a Reply

Your email address will not be published.

More News