Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2023 11:12 pm

Menu

Published on June 23, 2013 at 6:24 pm

ജീവിതമെന്ന പ്രതീക്ഷ

life-is-an-expectation

യഥാർത്ഥത്തിൽ എന്താണ് പ്രതീക്ഷ…. ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളെ നടന്നതായി സങ്കൽപിച്ച് യാദാസ്ഥികതയിൽനിന്ന് ഒഴിഞ്ഞു മാറുന്നതോ.?? അതോ നമ്മുടെ ജീവിതം മറ്റാരുടെയോക്കെയോ കൈകളിലാണെന്നു കരുതി നൊമ്പരപ്പെടുന്നതോ. സത്യം പറഞ്ഞാൽ നമ്മൾ തന്നെ അല്ലേ നമ്മുടെ സ്വന്തമായ ഈ പ്രതീക്ഷകളെ നിർമ്മിക്കുന്നതും ബലപ്പെടുത്തുന്നതും നശിപ്പിക്കുന്നതും എല്ലാം.

പ്രതീക്ഷയെന്ന് കേൾക്കുമ്പോൾ ഓർക്കുക സിൽവിയ പ്ലാത്ത് പറഞ്ഞ വാക്കുകളാണ് “നിങ്ങൾ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിൽ ഒരിക്കലും നിരാശപ്പെടേണ്ടി വരുകയില്ല”. കേൾക്കാൻ സുഗമുണ്ടെങ്കിലും ഒരിക്കലും പ്രാവർത്തികമാക്കാൻ കഴിയാത്ത വാക്കുകൾ.. അല്ലേ…??? എന്നുമുതൽക്കാണ് നമ്മൾ പ്രതീക്ഷിക്കാൻ തുടങ്ങിയത് എന്നു മുതൽക്കാണ് നമ്മുടെ ജീവിതത്തെ, സ്വപ്നങ്ങളെ നമ്മൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ തുടങ്ങിയത്.

യഥാർത്ഥത്തിൽ ഒരർത്ഥവും ഇല്ലാത്ത ഈ ഒരു വാക്കിന്മേല്‍ ആണ് ജനനം മുതൽ മരണം വരെയുള്ള നമ്മുടെ യാത്ര. ഈ ലോകത്ത് ആരും ആർക്കുവേണ്ടിയും ഒന്നും ചെയ്യാൻ പോകുന്നില്ല എന്ന സത്യം നമ്മൾ എന്തുകൊണ്ട് തിരിച്ചറിയുന്നില്ല. സത്യത്തിൽ നമ്മൾ തിരയുന്നത് നമ്മുടെ മാത്രം സന്തോഷത്തെ അല്ലേ. മറ്റുള്ളവരെ അതിന്‍റെ ഭാഗവത്താവാൻ ക്ഷണിക്കുന്നു എന്ന് മാത്രം. എന്തുതന്നെ ആയാലും നമുക്ക് ഈ ജീവിതമാകുന്ന യാത്ര തുടരാം പ്രതീക്ഷകളോടെ….

Loading...

Leave a Reply

Your email address will not be published.

More News