Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2026 10:16 pm

Menu

Published on October 1, 2013 at 10:15 am

ഇനിമുതൽ നിലവാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ പിടിച്ചെടുക്കും

low-quality-helmet-will-hunted

കോഴിക്കോട്: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങിന്റെ നിര്‍ദ്ദേശ പ്രകാരം ഹെല്‍മെറ്റ് പരിശോധനയും ലൈസെന്‍സ് റദ്ദാക്കലും നടക്കുകയാണ്.
ഇതിനിടയില്‍ നിലവാരമില്ലാത്ത ഹെല്‍മെറ്റ് വിറ്റ് കാശുണ്ടാക്കുകയാണ് വ്യാപാരികള്‍. കുറഞ്ഞ വിലക്ക് ഹെല്‍മെറ്റ് പോലൊരു സാധനം വാങ്ങിവച്ച് പോലീസ് നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ് മിക്ക ബൈക്ക് യാത്രക്കാരും ശ്രമിക്കുന്നത്.ഇനിമുതൽ നിലവാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ കടകളില്‍ ചെന്ന് പിടിച്ചെടുക്കാനാണ് പോലീസിന്റെ നീക്കം.

 

1988 ലെ മോട്ടാര്‍ വാഹന നിയമം ഹെല്‍മെറ്റ് എങ്ങനെയുള്ളതാകണം എന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഹെല്‍മെറ്റിന്റെ രൂപം, ഉണ്ടാക്കാനുപയോഗിക്കുന്ന വസ്തുക്കള്‍ തുടങ്ങിയവ നിയമത്തില്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. ഐഎസ്‌ഐ മുദ്ര ഉണ്ടായിരിക്കണമെന്നും അപകടത്തില്‍ പെട്ടാല്‍ യാത്രക്കാരന്റെ തലക്ക് സംരക്ഷണം നല്‍കാന്‍മാത്രം ഗുണനിലവാരം ഉള്ളതാകണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

കോഴിക്കോട് നഗരത്തില്‍ 99 ശതമാനം ബൈക്ക് യാത്രക്കാരും ഹെല്‍മെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷേ ഇതില്‍ അമ്പത് ശതമാനവും ഗുണനിലവാരമില്ലാത്ത ഹെല്‍മെറ്റുകളാണ് . 15 ശതമാനം പേര്‍ തീരെ ഗുണനിലവാരം ഇല്ലാത്ത ഹെല്‍മെറ്റുകളും ഉപയോഗിക്കുന്നു. നിര്‍മ്മാണത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന കട്ടികൂടിയ തൊപ്പികളാണ് പലരും ഹെല്‍മെറ്റ് ആയി ഉപയോഗിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News