Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:12 am

Menu

Published on December 21, 2013 at 11:52 am

‘ഐലേസ‘ മലയാളത്തിന്‍റ സ്വന്തം ഫേസ്ബുക്

malayalam-social-networking-site-named-ileza

മാതൃഭാഷയിൽ ഒരു സൗഹൃതകൂട്ടായ്മ എന്ന ആശയവുമായി ഇതാ‘ഐലേസാ’.ഫേസ്ബുക്ക്,ട്വിറ്റര്‍,ഗൂഗിള്‍ പ്ലസ് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ ഇംഗ്ലീഷിന്റെ വിരസതയില്‍ നിന്ന് സ്വന്തം വീട്ടുമുറ്റത്തേക്കുള്ള ചുവടുമാറ്റത്തിനാണ് ഐലേസാ മലയാളികളെ ക്ഷണിക്കുന്നത്.കഴിഞ്ഞ രണ്ടുമാസമായി പരീക്ഷണാര്‍ഥത്തില്‍ പ്രചാരത്തിലുള്ള www.ileza.comsskäv പൂര്‍ണാര്‍ഥത്തില്‍ സജീവമാകുകയാണ്.തനിമലയാളത്തിന്റെ സൗന്ദര്യവും തെളിമയും ശുദ്ധിയും നമ്മുടെ കമ്പ്യൂട്ടറിലേക്ക് ആവാഹിക്കുകയാണ് ഈ ഓണ്‍ലൈന്‍ സൈറ്റ്.മലയാളത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ ഐലേസാ രൂപപ്പെടുത്തിയത്.മലയാളം മാത്രം ഉപയോഗിച്ചുള്ള ആശയവിനിമയമാണ് സൈറ്റിന്റെ പ്രത്യേകത. ഗൂഗിള്‍ ട്രാന്‍സിലിറ്ററേറ്റ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഇംഗ്ലീഷിനെ മലയാളത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ് ഇവിടെ.നിലവില്‍ ഇതില്‍ 11,200 അംഗങ്ങളാണുള്ളത്.അംഗങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള കൂട്ടായ്മകള്‍ സൃഷ്ടിക്കാന്‍ ‘സംഘങ്ങള്‍’,സംവദിക്കാന്‍ ‘ ചര്‍ച്ചാവേദി’,ചോദ്യാത്തരങ്ങള്‍ നല്‍കി മറുപടി സ്വീകരിക്കുക,സ്വന്തം പേജുകള്‍ സൃഷ്ടിക്കുക തുടങ്ങിയ സൗകര്യങ്ങളുണ്ട്.കൂടാതെ ഇഷ്ടപ്പെട്ട ചിത്രങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്യാനും കഴിയും. ഉപയോഗിക്കുന്നവര്‍ക്ക് വിപുലീകരിക്കാവുന്ന ഇംഗ്ലീഷ്-മലയാളം നിഘണ്ടു മറ്റൊരു പ്രത്യേകതയാണ്.കഥ,കവിത തുടങ്ങിയ സര്‍ഗാത്മക കഴിവുകള്‍ വെളിച്ചം കാണിക്കാന്‍ ഇതിലെ ബ്ലോഗുകള്‍ സഹായിക്കുന്നു.
പ്രത്യേക പരിപാടികള്‍ മറ്റുള്ളവരെ അറിയിക്കാനും ക്ഷണിക്കാനും സംവിധാനമുണ്ട്. ഇഷ്ടപ്പെട്ട വെബ്സൈറ്റ് ലിങ്കുകള്‍ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാം.ഫേസ്ബുക്ക്, ഗൂഗിള്‍ പ്ളസ് തുടങ്ങിയവയിലെ സുഹൃത്തുക്കളെ ‘ഐലേസ’യിലേക്ക് ക്ഷണിക്കാനുള്ള പ്രത്യേക ലിങ്കുകളും ലഭ്യമാണ്.കോഴിക്കോട്ടെ സോഫ്റ്റ്‌വെയർ ഡവലപ്മെന്‍റ് സ്ഥാപനമായ ‘ക്സീനയന്‍’ ടെക്നോ കോര്‍പിന് (xienine techno corp) കീഴിലെ ഒരുപറ്റം ചെറുപ്പക്കാരാണ് ഈ സംരംഭത്തിന് പിന്നില്‍.

Loading...

Leave a Reply

Your email address will not be published.

More News