Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:27 am

Menu

Published on November 25, 2013 at 12:50 pm

നെന്മണികള്‍ കൊയ്യാന്‍ മമ്മൂട്ടിയെത്തി;വിളഞ്ഞത് നൂറുമേനി!

mammootty-did-paddy-cultivation-with-a-sickle-reaped-the-harvest-from-his-land

അഭിനയം മാത്രമല്ല വേണ്ടി വന്നാല്‍ തൂമ്പയെടുത്ത് പറമ്പൊന്ന് കിളച്ച് വിളവെടുക്കാനും തനിക്കറിയാമെന്ന് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി തെളിയിച്ചു.മമ്മൂട്ടി വിത്തെറിഞ്ഞ പാടത്തും നിറൂമേനി വിളവെടുത്തു.കോട്ടയം ആര്‍പ്പുക്കര പഞ്ചായത്തിലെ ചേര്‍പ്പുങ്കല്‍ പാടശേഖരത്താണ് സ്വാഭാവിക രീതിയില്‍ അവലംബിച്ച് മമ്മൂട്ടി കൃഷിയിറക്കിയത്.തന്റെ ഉടമസ്ഥതയിലുള്ള 17 ഏക്കറില്‍ പ്രകൃതികൃഷിയിലൂടെ വിളഞ്ഞ നെന്മണികള്‍ ആദ്യം അരിവാളിലും പിന്നീട് യന്ത്രസഹായത്താലും അദ്ദേഹം കൊയ്തെടുത്തു.ഭാര്യ സുലുവിനൊപ്പമായിരുന്നു മമ്മൂട്ടി എത്തിയത്.മമ്മൂട്ടിയെ കണ്ടതോടെ കര്‍ഷകരും നാട്ടുകാരും ഒപ്പം കൂടി.അരിവാള്‍ കിട്ടുമോ എന്നായിരുന്നു ആദ്യം അദ്ദേഹം തിരക്കിയത്.അരിവാള്‍ കിട്ടിയതോടെ മൂര്‍ച്ച ഉറപ്പുവരുത്തി പാടത്തേക്കിറങ്ങി.തൊഴിലാളികള്‍ കൊയ്യുംപോലെ താഴ്ത്തിയും താളത്തിലും കതിരുകളിലേക്ക് അരിവാള്‍ പായിച്ചു.ഒടുവില്‍ കൊയ്തതെല്ലാം കറ്റകളാക്കി ഉയര്‍ത്തിക്കാട്ടിയപ്പോള്‍ നാട്ടുകാരുടെ ആര്‍പ്പുവിളിയായിരുന്നു പാടവരമ്പത്ത്.കൊയ്ത്ത് യന്ത്രം എത്തിയതോടെ അതിലേക്ക് കയറി. ഒരുമണിക്കൂറോളം പാടത്തുചെലവഴിച്ചശേഷമാണ് കാഞ്ഞിരപ്പള്ളിയിലെ ഷൂട്ടിങ് സെറ്റിലേക്ക്് മമ്മൂട്ടി പോയത്.രാസവളമോ കീടനാശിനിയോ ഉപയോഗിക്കാതെ സുഭാഷ് പലേക്കറുടെ പ്രകൃതികൃഷി രീതിയെ അവലംബിച്ചായിരുന്നു നെല്‍കൃഷി.കഴിഞ്ഞ ജൂലൈ 17ന് ഞാറുനടാന്‍ എത്തിയ മമ്മൂട്ടി കഴിഞ്ഞ മാസവും പാടം സന്ദര്‍ശിച്ചിരുന്നു.വരുംവര്‍ഷങ്ങളിലും ഇതേ കൃഷി രീതി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയോടെ കൊയ്ത്ത് പൂര്‍ത്തിയാകും.മമ്മൂട്ടിയോടൊപ്പം മാനേജര്‍ ജോര്‍ജ്ജ്,ബാല്യകാല സുഹൃത്തുക്കളായ അപ്പുക്കിളി,കാര്‍ഷിക സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ കെ.ആര്‍.വിശ്വംഭരന്‍,ഷറഫ്,ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജിന്‍സ് പള്ളിക്കത്തോട് തുടങ്ങിയവരും കൊയ്ത്ത് കാണാന്‍ എത്തി.

Loading...

Leave a Reply

Your email address will not be published.

More News